ലോക്ക് ഡൗണ്‍ കാലം താരങ്ങളെ സംബന്ധിച്ചിടത്തോളം വീടുകളില്‍ ചിലവാക്കാന്‍ ലഭിച്ചിരുന്ന കാലം കൂടിയായിരുന്നു. വീട്ടില്‍ നില്ക്കാന് ലഭിച്ച അവസരം താരങ്ങള്‍ നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്തു. ബോളിവുഡ് ലോകം ലോക്ക് ഡൗണ്‍ ചിലവാക്കിയത് ഹോം ക്വാറന്റൈന് ആസ്വാദകരമാക്കിയാണ്. ചിലര്‍ വളര്‍ത്തു മൃഗങ്ങളെ സ്വന്തമാക്കിയപ്പോള്‍, മറ്റു ചിലര്‍ പണം ചിലവാക്കി ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി. 2020ല്‍ താരങ്ങള്‍ ഏറ്റവും കൂടുതല്‍ പണം ചിലവാക്കിയത് എന്തിനെന്ന് പരിചയപ്പെടാം.
സിനിമയില്‍ മാത്രമല്ല കായികലോകത്തും താരങ്ങളുടെ പണം ചിലവാക്കല്‍ ചര്‍ച്ചയായി. അത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു 100 കോടി രൂപ ചിലവിട്ട് ഹൃത്വിക് റോഷന് സ്വന്തമാക്കിയ അപ്പാര്‍ട്ട്മെന്റ്.
ആലിയഭട്ട് വാങ്ങിയതാകട്ടെ 2,460 ചതുരശ്ര അടിയുള്ള ഫ്ളാറ്റ്. ഇത് രണ്‍ബീര്‍ കപൂര്‍ താമസിക്കുന്ന വാസ്തുപാലി ഹില്ലിന് സമീപമാിരുന്നു എന്നതും കൗതുകമായിരുന്നു.
രണ്‍ബീര്‍ കപൂര്‍
കാര്‍ പ്രേമിയായ രണ്‍ബീര്‍ 1.6കോടി രൂപയുടെ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വോഗ് വാങ്ങിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നുയ 2.14 കോടിരൂപയുടെ മേഴ്സിഡസ് ജി 63 എ.എം.ജി എന്നിവ ഉള്‍പ്പെടുന്ന വലിയ കാര്‍ ശേഖരം തന്നെ താരത്തിനുണ്ട്.
കഴിഞ്ഞ വര്‍ഷം ഒരു ഇലക്ട്രിക്ക് ബൈക്ക് ആണ് താരം വലിയ വിലകൊടുത്ത് വാങ്ങിയത്. അടുത്തിടെ പുറത്തിറക്കിയ മേറ്റ് എക്സ് ബൈക്കാണ് അത്.
ഏകദേശം 1,465,500 രൂപയാണ് ഇതിന്റെ വില. മടക്കി സൂക്ഷിക്കാനാകും എന്നതാണ് സൈക്കിള്‍ മോഡലിന്റെ പ്രത്യേകത.
ഷാഹിദ് കപൂര്‍
രണ്‍ബീര്‍ കപൂറിനെ ഷാഹിദ് കപൂറും വാഹനപ്രിയരാണ്. 1.28 കോടി രൂപയുടെ മേഴ്സിഡസ് എഎംജി എസ് 400 സ്വന്തമാക്കിയതും റോഞ്ച് റോവര്‍ വോഗ് സ്വന്തമാക്കിയതും വാര്‍ത്തകളില്‍ നിറഞ്ഞതിന് പിന്നാലെയാണ് അതേവര്‍ഷം തന്ന തൊരം
ജാഗ്വാര്‍ എക്സ്.കെ.ആര്-എസ്, 15 ലക്ഷം രൂപയുടെ വിലവരുന്ന ഹാര്‍ലി ഡേവിഡ്സണ് ഫാറ്റ് ബോയി, 10.5 ലക്ഷം രൂപ വിലവരുന്ന ഹാര്‍ലി ഡേവിഡ്സണ് ഫാറ്റ് ബോയി.യമഹ എംടി01 എന്നിവയും അദ്ദേഹത്തിന്റെ വാഹനശ്രേണിയില്‍ ഉള്‍പ്പെടുന്നു.
അജയ് ദേവഗണ്‍
വാഹനങ്ങളുടെ കാര്യത്തില്‍ അജയ് ദേവ്ഗണും ഒട്ടും പിന്നിലല്ല. 2019ല്‍ 6.5 കോടി രൂപയുടെ റോള്‍സ് റോയ്സ് താരം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ 2020ല്‍ മറ്റൊരു ആഡംബര കാറും അദ്ദേഹം വാങ്ങി.
ഇലക്ട്രിക് നീല നിറത്തിലുള്ള ബിഎംഡബ്ല്യു എക്സ് 7 ആണ് താരം വാങ്ങിയത്. ഒരു കോടി രൂപയാണ് ഈ ആഡംബര കാറിന്റെ വില.
ഹാര്‍ദിക് പാണ്ഡ്യ
ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെ വാച്ച് ശേഖരത്തിനെ കുറിച്ച് ആരാധകര്‍ക്കിടയില്‍ ഏറെ ഖ്യാതിയുള്ളതാണ്.
1.65 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്. മറ്റൊരു പാടെക് ഫിലിപ്പ് വാച്ചും പാണ്ഡ്യയ്ക്കുണ്ട്.
മഹേന്ദ്രസിങ് ധോണി
ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ആരാധകര്‍ മിസ് ചെയ്യുന്ന താരം തന്നെയാണ് മഹേന്ദ്രസിങ് ധോണി. വാഹനപ്രിയനായ താരത്തിന്റെ വാഹനശേഖരത്തില്‍ ഒരുപാട് വാഹനങ്ങളുണ്ട്.
പോണ്ടിയാക് ഫയര്‍ബേര്‍ഡ് ആണ് ധോനി തന്റെ വിന്റേജ് കാര്‍ കളക്ഷനില്‍ കൊണ്ടുവന്ന പുതിയ അതിഥി. താരത്തിന്റെ വാഹനകമ്പത്തില്‍ ഏറെ ആരാധകരേയും സ്വന്തമാക്കാന്‍ അദ്ദേഹത്തിനായി.