മോഹൻലാൽ നായകനായി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. ഒരു ഇടവേളയ്ക്കു ശേഷം മോഹൻലാൽ നായകനായി പുറത്തിറങ്ങുന്ന മാസ് ചിത്രം കൂടിയാണ് ഇത് എന്ന് പറയാം. ഒരു മാസം മുൻപാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. സമിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. പുറത്തിറങ്ങിയ ദിവസം മുതൽ കടുത്ത ഡീഗ്രെഡിങ്ങിനും ചിത്രം വിധേയമായിരുന്നു.
ഇപ്പോഴിതാ ചിത്രം ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞദിവസമാണ് ചിത്രം സ്ട്രീമിംഗ് തുടങ്ങിയത്. നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട് എന്നാണ് ചിത്രത്തിൻ്റെ മുഴുവൻ ടൈറ്റിൽ. ഈ കഥാപാത്രം പാലക്കാട്ടെ ഒരു ഗ്രാമത്തിലെത്തുന്നതാണ് കഥ. പിന്നീട് അവിടെ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൻ്റെ ക്ലൈമാക്സിലേക്ക് നയിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ നടി ശ്രദ്ധ ശ്രീനാഥ് ആണ്. ഒരു ഐ എ എസ് ഓഫീസറുടെ വേഷത്തിലാണ് താരം എത്തുന്നത്. വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
ഇതിനിടയിൽ ലിജോ ജോസ് പെല്ലിശ്ശേരി പങ്കുവെച്ച ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ചിത്രത്തിൻറെ ഒരു പോസ്റ്റർ ആണ് ഇദ്ദേഹം പങ്കുവെച്ചത്. ഫെയ്സ്ബുക്കിലൂടെയാണ് ഇദ്ദേഹം ഇത് പങ്കുവെച്ചിട്ടുള്ളത്. ഇതിനിടയിൽ മോഹൻലാലിൻറെ ട്രോളുകയാണോ എന്ന് പലരും ചോദിക്കുന്നുണ്ട്. എഡിറ്റിംഗ് പഠിച്ചിട്ടുള്ളത് കൊണ്ട് അംഗീകരിക്കുന്നു എന്നും ചില കമൻറുകൾ ഉണ്ട്.
ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. സംഭാഷണവും ഇദ്ദേഹം തന്നെ. പുലിമുരുകന് ശേഷം ഉദയകൃഷ്ണയും മോഹൻലാലും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. വിജയ് ഉലകനാഥ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഷമീർ മുഹമ്മദ് ആണ് എഡിറ്റിംഗ്.
ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പുതിയ സിനിമ ലെവൽ ക്രോസ്.അതേ സമയം ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. ഒരുകാലത്ത് തിന്ന സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഇവർ. എന്നാൽ മറ്റു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇന്ന് സിനിമ മേഖലയിലും ബിസിനസ് മേഖലയിലും താരം വളരെ സജീവമാണ്. അതേസമയം…
അടുത്തിടെ ആയിരുന്നു ബിഗ് ബോസ് ആറാം സീസൺ അവസാനിച്ചത്. താരതമ്യേന ഒരു മോശം സീസണായിരുന്നു ഇത് എങ്കിലും പുറത്തു ഒരുപാട്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. 58 വയസ്സ് ആണ് ഇദ്ദേഹത്തിൻറെ പ്രായം. എന്നാൽ ഇതുവരെ ഇദ്ദേഹം…