Film News

സ രി ഗ മ പ വിജയി ലിബിൻ്റെ വിവാഹനിശ്ചയം കഴിഞ്ഞു | വിഡിയോയും ഫോട്ടോസും കാണാം

മലയാള ടെലിവിഷനിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോകളിൽ ഒന്നായിരുന്നു സരിഗമപ. സീ കേരളം ചാനൽ ആയിരുന്നു ഇത് ടെലികാസ്റ്റ് ചെയ്തത്. ലിബിൻ സക്കറിയ എന്ന യുവാവ് ആയിരുന്നു ഈ പരിപാടിയിലെ ഒന്നാം സ്ഥാനം അടിച്ചെടുത്തത്. എന്നാൽ പരിപാടിയിൽ നിന്നും ഒന്നാം സ്ഥാനം മാത്രമല്ല, ഒരു ജീവിതപങ്കാളിയെ കൂടി ആയിരുന്നു ലിബിൻ സ്വന്തമാക്കിയത്. അൽഫോൻസാ തെരേസ എന്ന പെൺകുട്ടിയാണ് ഇനി ലിബിൻ്റെ സന്തോഷത്തിലും സങ്കടത്തിലും എല്ലാം പങ്കുചേരാൻ പോകുന്നത്. കേരള ഹൈക്കോടതിയിലെ സ്റ്റാഫ് ആണ് അൽഫോൻസ.

- Advertisement -

ഇന്നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങ്. നവംബർ 22ന് ആണ് വിവാഹ തീയതി നിശ്ചയിച്ചിരിക്കുന്നത്. ലിബിൻ തന്നെയാണ് ഈ സന്തോഷ വാർത്ത സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചത്. വിവരം പുറത്തുവന്ന ഉടനെ തന്നെ ആരാധകരും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുക്കുകയായിരുന്നു ഈ സന്തോഷവാർത്ത.

“പരസ്പരം ആശംസകൾ അറിയിക്കുവാൻ ആയിരുന്നു ഞങ്ങൾ തമ്മിൽ ആദ്യം സംസാരിച്ചു തുടങ്ങിയത്. പിന്നീട് മെല്ലെ മെല്ലെ അത് സൗഹൃദം ആയി മാറുകയും, പിന്നീട് പ്രണയത്തിൽ ചെന്നെത്തുകയും ചെയ്തു. ഞങ്ങൾ അപ്പോൾ തന്നെ ഞങ്ങളുടെ കാര്യം വീട്ടുകാരോട് പറയുകയും ചെയ്തു, പിന്നീട് അവർ തമ്മിൽ സംസാരിച്ച് വിവാഹം ഉറപ്പിച്ചു തരികയും ചെയ്തു.” – ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ലിബിൻ പറഞ്ഞു.

“വിവാഹം ഫിക്സ് ചെയ്ത ഉടൻ തന്നെ ആയിരുന്നു അൽഫോൺസക്ക് ഹൈക്കോടതിയിൽ ജോലി ലഭിച്ചത്. എറണാകുളത്ത് ആണല്ലോ ഞാൻ ഇപ്പൊൾ ജോലി ചെയ്യുന്നത്, അവൾക്ക് കൂടി അവിടെ ജോലി ലഭിച്ചത് കൊണ്ട് ഇനി അങ്ങോട്ട് ഒരുമിച്ച് പോകാമല്ലോ എന്നുകരുതി. അതുകൊണ്രാണ് പെട്ടെന്ന് തന്നെ വിവാഹം ചെയ്യുവാൻ തീരുമാനിച്ചത്” – ലിബിൻ പറഞ്ഞു. ആരാധകർ പ്രേക്ഷകരും ഇപ്പോൾ ഒരുപോലെ കാത്തിരിക്കുകയാണ് ഇവരുടെ വിവാഹത്തിനു വേണ്ടി.

mixindia

Recent Posts

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

7 mins ago

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

58 mins ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

1 hour ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

2 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

5 hours ago

ജാസ്മിൻ അപ്സരയെ തല്ലി.ജാസ്മിൻ ബിഗ്ബോസ് ഹൗസിന് പുറത്തേക്ക്?

വീണ്ടും ഹൗസിൽ ഒരു ഫിസിക്കൽ അസാൾട്ട് കൂടി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.അപ്സരയും ജാസ്മിനും തമ്മിലാണ്. രാവിലെ മോണിങ് ടാസ്ക്കിനോട്…

5 hours ago