ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് തീയറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ലിയോ. വന്‍ ഹൈപ്പുമായി എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ കുതിപ്പ് നടത്തുകയാണ്.
ആദ്യ ദിനം തന്നെ 148.5 കോടി നേടിയ ചിത്രം ഇതിനോടകം തന്നെ 200 കോടി കളക്ഷന്‍ മുകളില്‍ സ്വന്തമാക്കി കഴിഞ്ഞു. ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ലിയോയിലെ ഒരു രംഗത്തിന് സാദൃശ്യമുള്ള ഒരു തെലുങ്ക് ചിത്രത്തിലെ രംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ജഗപതി ബാബു നായകനായി എത്തിയ ഒരു ചിത്രത്തിലെ രംഗം പങ്കുവച്ച് ലോകേഷ് കനകരാജ് കോപ്പി അടിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉന്നയിക്കുന്ന ആരോപണം.
ലിയോയില്‍ വിജയ് ആദ്യമായി വില്ലന്ന്മാരോട് ഏറ്റുമുട്ടുന്ന രംഗം ജഗബതി ബാബു ചിത്രത്തിനോട് സാദൃശ്യമുള്ളതാണ്. ഈ രംഗം പങ്കുവച്ചാണ് ലോകേഷ് കോപ്പി അടിച്ചുവെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നത്. എന്തായാലും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
അതേസമയം വന്‍ ഹൈപ്പുമായി എത്തിയ ചിത്രമാണ് ലിയോ. വിക്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ലിയോ.
എന്നാല്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. എന്നാല്‍ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനെ ഈ നെഗറ്റീവ് റിവ്യൂകള്‍ ബാധിക്കുന്നില്ല.
ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാഗം ആളുകൾ…
ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…
അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…
ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…
ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന…