Film News

ദളപതി-ലോകേഷ് ചിത്രത്തില്‍ ലെജഡ് ശരവണനുമുണ്ടോ; ശ്രദ്ധ നേടി ലെജഡിന്റെ പോസ്റ്റ്-ലോകേഷേ ചതിക്കരുതെന്ന് ആരാധകര്‍

തമിഴ് സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലിയോ. വിക്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന നിലയിലും മാസ്റ്ററിനു ശേഷം വിജയ്യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും സിനിമക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

- Advertisement -

ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കുമെന്നാണ് സൂചനകള്‍. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍ അര്‍ജുന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ ഉണ്ടാവുമെന്ന് അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത പലരും ചിത്രത്തില്‍ ഉണ്ടാവുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്. ഇപ്പോഴിത ചിത്രത്തില്‍ ശരവണ സ്റ്റോഴ്‌സ് ഉടമയും ലെജന്‍ഡ് സിനിമയിലൂടെ സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ചയാളുമായ ലെജന്‍ഡ് ശരവണ്‍ ലിയോയില്‍ ഉണ്ടായേക്കുമെന്ന സൂചനയാണ് എത്തുന്നത്.

ലെജന്‍ഡ് ശരവണ്‍ പങ്കുവച്ച വീഡിയോയാണ് റിപ്പോര്‍ട്ടുകള്‍ക്ക് ആധാരം. കശ്മീരിലെ ഒരു ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ വീഡിയോയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ലെജന്‍ഡ് ഇന്‍ കാശ്മീര്‍ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് ശരവണന്‍ കുറിച്ചത്. ലിയോ ഷൂട്ടിനായിട്ടാണ് ലെജന്‍ഡ് കാശ്മീരില്‍ എത്തിയത് എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കടുത്ത ശൈത്യത്തെ വകവെക്കാതെ കഴിഞ്ഞ മൂന്ന് വാരങ്ങളായി വിജയ്യും സംഘവും കശ്മീരില്‍ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ലെജന്‍ഡും ചിത്രത്തില്‍ ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയതോടെ കമന്റുമായി ആരാധകര്‍ എത്തുകയാണ് ലോകേഷേ ചതിക്കരുത് എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.

 

Abin Sunny

Recent Posts

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

1 min ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

22 mins ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

40 mins ago

പ്രേമലു സിനിമയിലെ റീനുവിനെ അനുകരിച്ച് സാന്ത്വനത്തിലെ മഞ്ജുഷ മാർട്ടിൻ, ശരിക്കും ഒറിജിനൽ പോലെയുണ്ടെന്ന് പ്രേക്ഷകർ

അടുത്തിടെ മലയാളത്തിൽ വന്ന ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് പ്രേമലൂ. ഗിരീഷ് എ.ഡി ആണ് സിനിമ സംവിധാനം ചെയ്തത്.…

2 hours ago

അങ്ങനെ പ്ലസ് ടു ജീവിതം അതിവിജയകരമായി അവസാനിച്ചതായി അറിയിക്കുന്നു, പ്ലസ് ടു മാർക്ക് വെളിപ്പെടുത്തി നടി മീനാക്ഷി അനൂപ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

2 hours ago

കന്നട താരം ജ്യോതി റായിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളും ചോർന്നു, കർണാടകയിൽ മറ്റൊരു വിവാദം

കന്നട ടെലിവിഷൻ മേഖലയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് ജ്യോതി റായി. ഇവരുടെ ചില ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ ചോർന്നിരിക്കുകയാണ് എന്ന…

4 hours ago