Kerala News

കാര്യക്ഷമവും ജനകീയവുമായ സിവിൽ സർവീസ്; KAS നടപ്പിലാക്കി LDF സർക്കാർ

സെക്രട്ടേറിയറ്റടക്കം ഉൾപ്പെടുത്തി സംസ്ഥാന സിവിൽ സർവീസ് കേഡർ രൂപീകരിക്കും എന്ന വാഗ്ദാനം നൽകിയാണ് അഞ്ച് വർഷങ്ങൾക്ക് മുൻപ് LDF പ്രകടനപത്രിക തയാറാക്കിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 2016ലെ പ്രകടനപത്രികയിലെ 586ആമത്തെ വാഗ്ദാനമായിരുന്നു ഇത്. പുതിയ തലമുറയിലെ ഉദ്യോഗസ്ഥരെ ഭരണത്തിലെ ഉന്നതശ്രേണികളിലേക്ക് നേരിട്ട് നിയമിച്ച് ഭരണനിർവഹണം കാര്യക്ഷമാക്കുക എന്നതായിരുന്നു കേഡറിന്റെ ലക്ഷ്യം. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ഇത്തരം നിയമനങ്ങൾ കൂടുതൽ കാര്യക്ഷമവും, ജനപക്ഷവുമായ സിവിൽ സർവീസ് സൃഷ്ടിക്കും.

- Advertisement -

പിണറായി വിജയൻ സർക്കാർ ഭരണമേറ്റത്തോടെയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് എന്ന രീതിയിൽ ഈ ലക്ഷ്യത്തിന് പ്രായോഗികരൂപം നൽകിയത്. സർക്കാർ പദ്ധതികളുടെ നടത്തിപ്പിന് തടസമായ രണ്ടാംനിരയിൽ പ്രൊഫഷണലുകളുടെ കുറവ് മറികടക്കുക എന്നതാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. KASയ്ക്ക് വേണ്ടിയുള്ള വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് ഈ നടപടികളിലൂടെ സർക്കാർ വിരാമമിട്ടത്.

KAS രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവ് 2018 ജനുവരി 1നാണ് സർക്കാർ പുറപ്പെടുവിച്ചത്. ശേഷം വിശേഷാൽ ചട്ടങ്ങൾ രൂപീകരിക്കൽ ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ കണ്ണടച്ച് തുറക്കും മുൻപ് പൂർത്തിയാക്കി. തുടർന്ന്, 2019 നവംബർ മാസത്തിൽ നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കിയ കേരള പി എസ് സി 2020 ഫെബ്രുവരി മാസം പ്രാഥമിക പരീക്ഷയും നടത്തി. കേരളത്തിലെ വിവിധ ജില്ലകളിലെ 1535 കേന്ദ്രങ്ങളിലായി നടത്തിയ പരീക്ഷയിൽ ഏകദേശം നാല് ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്. 2020 നവംബർ, 2021 ജനുവരി മാസങ്ങളിലായിരുന്നു മെയിൻ പരീക്ഷ.

KAS നിയമനപ്രക്രിയയിൽ കേരള PSC നടത്തിയ പരീക്ഷകൾ IAS പരീക്ഷയോട് തുലനം ചെയ്യാവുന്ന ഉന്നതനിലവാരം പുലർത്തിയിരുന്നു. 2021 മാർച്ചോടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ച് അഭിമുഖ പരീക്ഷയും പൂർത്തിയാക്കിയ PSC ഏപ്രിൽ മാസത്തോടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്. കൊറോണ വൈറസ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായതാണ് നടപടികൾ വൈകാൻ കാരണമായത്. അല്ലാത്തപക്ഷം, KAS ആദ്യ ബാച്ചിന്റെ പരിശീലനം ഇതിനകം ആരംഭിക്കുമായിരുന്നു.

നമ്മുടെ ഭരണനിർവഹണ സംവിധാനത്തെ സംബന്ധിച്ചിടത്തോളം ഒരു പുതിയ ചുവടുവയ്പ്പാണ് KAS. കെ എ എസിന്റെ സംസ്ഥാപനത്തോടെ നടപ്പിലാക്കപ്പെതാകട്ടെ സഖാവ് ഇ കെ നായനാർ അധ്യക്ഷനായിരുന്ന മൂന്നാം ഭരണപരിഷ്ക്കാര കമ്മീഷന്റെ ശുപാർശയും. ഇതിലൂടെ കേരളം സാക്ഷിയായത് ഇച്ഛാശക്തിയുള്ള ഒരു ഭരണനേതൃത്വത്തിന്റെ സാന്നിധ്യമാണ്. കാര്യക്ഷമവും ജനകീയവുമായ സിവിൽ സർവീസ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉറപ്പാണ്.

Athul

Recent Posts

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

1 hour ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

11 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

11 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

12 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

12 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

12 hours ago