നിരവധി സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ലക്ഷ്മിപ്രിയ . എങ്കിലും ബിഗ്ബോസില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് ലക്ഷ്മിയെ പ്രേക്ഷകര്‍ അടുത്ത് അറിഞ്ഞത്. ഷോയില്‍ വെച്ച് തന്റെ മകളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ലക്ഷ്മി പറഞ്ഞിരുന്നു. ഇതില്‍ നിന്നും പുറത്തു വന്ന ശേഷവും മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്തിയിരുന്നു.
മകള്‍ മാതംഗിയുടെ പിറന്നാള്‍ ആഘോഷം ആക്കിയതിനെക്കുറിച്ചെല്ലാം ലക്ഷ്മി പറഞ്ഞിരുന്നു. ഇപ്പോഴിതാ താരം പങ്കിട്ട ഒരു ഫോട്ടോയാണ് വൈറല്‍ ആവുന്നത്.
അച്ഛനും മകളും ചേര്‍ന്നുള്ളൊരു ഫോട്ടോയുമായെത്തിയിരിക്കുകയാണ് താരം. മകള്‍ക്ക് മൂന്ന് വയസുള്ളപ്പോഴാണ് ഈ ഫോട്ടോ എടുത്തതെന്നും ലക്ഷ്മി കുറിച്ചിട്ടുണ്ട്. ഞായറാഴ്ച പാര്‍ക്കില്‍ കൊണ്ടുപോവാമെന്ന കണ്ടീഷനോടെയായാണ് അന്ന് മോള് പാല് കുടിച്ചിരുന്നതെന്നും ലക്ഷ്മി പ്രിയ പറയുന്നു.
എല്ലാ ഞായറാഴ്ചയും പാര്‍ക്കില്‍ കൊണ്ടുപോകണമെന്ന കരാറില്‍ ഒപ്പുവെച്ചതിനു ശേഷം മാത്രം പാലുകുടിച്ചിരുന്ന ഒരു മൂന്നുവയസ്സുകാരി. അദ്ദേഹമാണ് നിങ്ങള്‍ കാണുന്ന ഇദ്ദേഹം. പേര് മാതംഗി ജയ് എന്നായിരുന്നു ലക്ഷ്മി പ്രിയ കുറിച്ചത്. അച്ഛനൊപ്പമുള്ള മകളുടെ ഫോട്ടോയും ലക്ഷ്മി പങ്കിട്ടിരുന്നു. നിരവധി പേരാണ് മാതംഗിയോടുള്ള സ്നേഹം അറിയിച്ചെത്തിയത്.