Film News

മകളുടെ കുഞ്ഞിനെ കണ്ടു കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ അപ്പച്ചന്‍ യാത്രയായി; ലാല്‍ജോസ് പറയുന്നു

എന്നും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒത്തിരി നല്ല സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. തന്റെ കുടുംബ വിശേഷങ്ങള്‍ക്ക് പങ്കുവെച്ച് ലാല്‍ ജോസ് എത്താറുണ്ട്. അതുപോലെ തനിക്ക് ഏറെ പ്രിയപ്പെട്ട ഒരാളാണ് അപ്പനെന്ന് ലാല്‍ ജോസ് പറഞ്ഞിട്ടുണ്ട്. അഭിമുഖങ്ങളിലും അപ്പനെ കുറിച്ച് ലാല്‍ ജോസ് സംസാരിച്ചു. ഇപ്പോഴിതാ അപ്പനെ കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധ നേടുന്നത്. അവസാനത്തെ 20 ദിവസം അപ്പന്‍ ആശുപത്രിയിലായിരുന്നു എന്ന് അദ്ദേഹം പറയുന്നു.

- Advertisement -

അപ്പന്‍ ആശുപത്രിയില്‍ ഉള്ള സമയത്ത് താന്‍ സോളമിന്റെ തേനീച്ചകളുടെ ഷൂട്ടിംഗ് തിരക്കിലായിരുന്നു. ആ സമയത്ത് അനിയനും പെങ്ങളും ആയിരുന്നു ആശുപത്രിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അപ്പന്‍ കുറച്ച് വീക്കായി തുടങ്ങിയ സമയത്ത് എന്നോട് പേഴ്‌സണലായി സംസാരിച്ചു. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സഹോദരങ്ങളെ നീ സംരക്ഷിക്കണമെന്ന് അപ്പന്‍ പറഞ്ഞു.


നല്ല രസമാണ് ഞങ്ങളുടെ റിലേഷന്‍. ചുണ്ട് അനക്കാതെയാണ് ഞാന്‍ സംസാരിക്കുന്നത് എന്ന് അപ്പന്‍ പറഞ്ഞു കളിയാക്കുമായിരുന്നു. പഠിക്കുന്ന സമയത്ത് എന്നും രാവിലെ പത്രം വായിപ്പിക്കും. അധ്യാപകനായിരുന്ന സമയത്ത് അപ്പച്ചന്‍ മദ്യം കഴിക്കില്ല. റിട്ടയര്‍ ആയതിനുശേഷം ആണ് മദ്യപാനം തുടങ്ങിയത്. 10 വര്‍ഷം മുമ്പ് ഒരു കിഡ്‌നി പ്രശ്‌നം വന്നിരുന്നു. 10 ദിവസത്തില്‍ കൂടുതല്‍ ജീവിക്കില്ലെന്ന് അന്ന് പറഞ്ഞത്, അവിടുന്ന് രക്ഷപ്പെട്ടാണ്.

എന്റെ മൂത്ത മകളുടെ കുഞ്ഞിനെ കണ്ടിട്ടെ അപ്പച്ചന്‍ പോവാകു എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. മാത്തുണ്ടായത് ഡിസംബര്‍ 17ന് , ആ സമയത്ത് അപ്പച്ചന്‍ ആശുപത്രിയിലായിരുന്നു.


ഞാന്‍ വീഡിയോ ഒക്കെ കാണിക്കുമായിരുന്നു. കുഴപ്പമില്ല, ഇനി വീട്ടിലേക്ക് കൊണ്ടുപോയിക്കോളൂ എന്ന് പറഞ്ഞിരുന്നു. വീട്ടില്‍ വന്ന സമയത്ത് മോള്‍ കുഞ്ഞിനെ എടുത്ത് അപ്പച്ചനെ കാണിച്ചിരുന്നു. മാത്തുവെന്നാണ് പേരിടുന്നതെന്ന് പറഞ്ഞിരുന്നു. അപ്പന്റെ അപ്പന്റെ പേരും മാത്തുവെന്നാണ്, അത് കേട്ട് ഒന്ന് ചിരിച്ചു. ഞങ്ങള്‍ ഭക്ഷണം കഴിക്കാനായി ഒന്ന് മാറിയ സമയത്താണ് അപ്പച്ചന്‍ പോയത്. വീട്ടില്‍ വന്ന് മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോഴായിരുന്നു മരണം. എന്റെ ഒരു പ്രാര്‍ത്ഥനയുണ്ടായിരുന്നു. അതിന് വേണ്ടി അപ്പച്ചന്‍ വീട്ടിലേക്ക് വന്നത് പോലെയായാണ് എനിക്ക് തോന്നിയത് ലാല്‍ ജോസ് പറഞ്ഞു.

 

Anusha

Recent Posts

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

1 hour ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

11 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

11 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

12 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

12 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

12 hours ago