മിനി സ്ക്രീനിലൂടെയും സ്ക്രീനിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ലക്ഷ്മി പ്രിയ. സാമൂഹ്യ മാധ്യമങ്ങളിലും താരം സജീവമാണ്. ചിലപ്പോഴൊക്കെ തൻറെ അഭിപ്രായങ്ങൾ കാരണം കടുത്ത വിമർശനം താരത്തിന് നേരിടേണ്ടി വരാറുണ്ട്. പക്ഷേ ലക്ഷ്മിപ്രിയ അതൊന്നും വകവയ്ക്കാറില്ല. തൻറെ നിലപാടിൽ അന്നും ഇന്നും ഉറച്ചുനിൽക്കുകയാണ് താരം. ചിലപ്പോഴൊക്കെ ലക്ഷ്മിപ്രിയക്ക് എതിരെയുള്ള വിമർശനങ്ങൾ പരിധിവിട്ട് വ്യക്തിഹത്യകളിലേക്കും നീങ്ങിയിട്ടുണ്ട്. വിമർശകർക്ക് അതേ നാണയത്തിൽ മറുപടി കൊടുക്കാനും താരം മടിക്കാറില്ല. ഇപ്പോഴിതാ ലക്ഷ്മിപ്രിയ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.
തൻറെ അമ്മയെക്കുറിച്ചും വിവാഹത്തെക്കുറിച്ച് എല്ലാം ആണ് താരം സംസാരിക്കുന്നത്. പറയാൻ നേടാം എന്ന പരിപാടിയിലാണ് താരത്തിൻ്റെ പ്രതികരണം. എംജി ശ്രീകുമാർ ആണ് ഈ പരിപാടിയിൽ അവതാരകനായി എത്തുന്നത്. ചില സമയങ്ങളിൽ തനിക്ക് അമ്മയെ വല്ലാതെ മിസ്സ് ചെയ്യും എന്ന് താരം പറയുന്നു. ഒന്ന് കണ്ടിരുന്നെങ്കിൽ വർത്താനം പറഞ്ഞിരുന്നെങ്കിൽ എന്നൊക്കെ ചിന്തിക്കാറുണ്ട്.
അമ്മ തന്നെ അടുത്ത ഭയങ്കരമായി ദേഷ്യപ്പെടുകയും ചീത്ത പറയും ഒക്കെ ചെയ്യുമായിരുന്നു. ഇനിമേലിൽ ഞാൻ നിങ്ങളെ വിളിക്കില്ല എന്നൊക്കെ പറഞ്ഞിരുന്നു. പ്രകൃതി എന്ന മാതാവ് നമ്മളെ ചേർത്ത് വിളിക്കുമ്പോൾ എന്തിനാണ് ഒരു പെറ്റമ്മ എന്ന് ചിന്തിച്ച് താൻ അത് മറന്നുകളഞ്ഞു എന്നാണ് താരം പറയുന്നത്. കൊല്ലത്ത് ഒരു ക്ഷേത്രത്തിൽ വച്ചായിരുന്നു ഞങ്ങളുടെ വിവാഹം കഴിഞ്ഞത്.
മുഷിഞ്ഞ വസ്ത്രം മാറി പുതിയ വസ്ത്രം ധരിക്കുന്നത് പോലെ ആ നിമിഷം മുതൽ സബീന അബ്ദുല്ലത്തീഫ് അല്ല പിന്നെ ലക്ഷ്മിപ്രിയ ആണ് എന്ന് ആ നിമിഷം വരെ തനിക്ക് അറിയില്ലായിരുന്നു. ഈയടുത്താണ് താരം ഗസറ്റിൽ പരസ്യപ്പെടുത്തിയ പേര് മാറ്റിയത്. ജയേഷ് ആണ് ലക്ഷ്മിപ്രിയയുടെ ഭർത്താവ്.