Social Media

സ്റ്റാര്‍ മാജികിന്റെ മുത്തുമണി ദേ ഇവിടെ ഉണ്ട്; കറുപ്പില്‍ സുന്ദരിയായി ലക്ഷ്മി, ചിത്രങ്ങള്‍ കാണാം

സ്റ്റാര്‍ മാജികില്‍ പേരുപോലെ തിളങ്ങി നില്‍ക്കുന്ന അവതാരകയാണ് ലക്ഷ്മി നക്ഷത്ര. നിഷ്‌കളങ്കമായ സംസാരം കൊണ്ടും അവതരണ ശൈലികൊണ്ടും വളരെ വേഗം ആരാധകരുടെ മനസ്സുകളില്‍ ഇടം നേടിയ താരം സ്‌ക്രീനില്‍ നിറയാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. ഇതിനിടെ മറ്റു പല അവതാരകര്‍ വന്നെങ്കിലും അവരൊന്നും ലക്ഷ്മിക്ക് ഒപ്പം എത്തിയിരുന്നില്ല. അവതരണത്തിന് പുറമെ ലക്ഷ്മി നല്ലൊരു ഗായിക കൂടിയാണ്.

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന ലക്ഷ്മി കൂടുതലായും ഫോട്ടോഷൂട്ട് ചിത്രങ്ങളുമായാണ് എത്താര്‍. ഇപ്പോള്‍ താരം പങ്കുവെച്ച അത്തരത്തിലുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. തികച്ചും വേറിട്ട ശൈലി ഫോട്ടോ ഷൂട്ടില്‍ തിരഞ്ഞെടുക്കുന്ന ലക്ഷ്മി ഇത്തവണയും പ്രേക്ഷകരെ അല്‍ഭുതപ്പെടുത്തിയിരിക്കുകയാണ്.

കറുപ്പ് ടോപ്പ് അണിഞ്ഞാണ് താരം ചിത്രങ്ങളില്‍ എത്തിയത്. സിംപിളായിട്ടാണ് ഇത്തവണത്തെ ഫോട്ടോയില്‍ ലക്ഷ്മിയെ കണ്ടത്. ടോപ്പിന്റെ വശങ്ങളിലായി ചെറിയ വര്‍ക്കുകളും കാണാം. എന്തായാലും കിടിലന്‍ ചിത്രമാണ് ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ചിത്രത്തിന് താഴെ ധാരാളം കമന്റും വരുന്നുണ്ട് .

- Advertisement -

കഴിഞ്ഞ ദിവസം വെള്ളത്തില്‍ നിന്നും നീല ഗൗണ്‍ ധരിച്ച് കൊണ്ടുള്ള താരത്തിന്റെ ചിത്രവും അതി വേഗം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒറ്റനോട്ടത്തില്‍ ജലദേവതയെ പോലെയാണ് ലക്ഷ്മിയെ കാണാന്‍ എന്നാണ് അന്ന് വന്ന കമന്റില്‍ കൂടുതലും.

ലക്ഷ്മിയുടെ കരിയറിന്റെ തുടക്കം റെഡ്എഫ്എമ്മില്‍ റേഡിയോ ജോക്കിയായിട്ട് ആയിരുന്നു. പിന്നീട് ലക്ഷ്മി ടെലിവിഷന്‍ അവതാരികയായി മാറുകയായിരുന്നു. യാതൊരു കൃത്രിമത്വവും ഇല്ലാതെയുള്ള ലക്ഷ്മിയുടെ അവതരണത്തിന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുകയായിരുന്നു താരം. തൃശൂര്‍ സ്വദേശിയായ ലക്ഷ്മി കുറച്ച് ദിവസം മുമ്പേ’നടുമുറ്റവും പടിപ്പുരയും എന്നും എത്തിനോക്കാന്‍ കൊതിക്കുന്ന ഓര്‍മ്മകള്‍ ആണ്,” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രങ്ങളും വൈറലായിരുന്നു.

Anusha

Recent Posts

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

1 hour ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

12 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

12 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

13 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

13 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

13 hours ago