ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ താരമാണ് ലക്ഷ്മി ജയന്. സ്റ്റാര്‍ സിംഗറിന് പിന്നാലെ മറ്റ് റിയാലിറ്റി ഷോകളിലും, സ്റ്റേജ് ഷോകളിലും ലക്ഷ്മി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടെയാണ് ലക്ഷ്മിക്ക് ബിഗ് ബോസിലേക്കും ക്ഷണം വരുന്നത്. ബിഗ് ബോസില്‍ എത്തിയതോടെയാണ് ലക്ഷ്മിയെ ആളുകള്‍ അടുത്തറിഞ്ഞത്. വന്ന ദിവസം തന്നെ തന്റെ കുടുംബ കഥ പറഞ്ഞ് പൊട്ടിക്കരയുന്ന ലക്ഷ്മിയെ പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നു.
എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ അധിക കാലം നില്ക്കാന് താരത്തിന് കഴിഞ്ഞില്ല. വൈകാതെ തന്നെ ലക്ഷ്മി ഷോയില്‍ നിന്നും പുറത്ത് പോവുകയായിരുന്നു. ബിഗ് ബോസ് സീസണ് മൂന്നില്‍ നിന്നും ആദ്യമായി പുറത്ത് പോയ മത്സരാര്‍ത്ഥി കൂടിയാണ് ലക്ഷ്മി ജയന്. ഷോയില്‍ നിന്നും പുറത്ത് വന്ന ശേഷവും താരം സോഷ്യല്‍ മീഡിയയില്‍ സജീവം ആയിരുന്നു.
ഇപ്പോള്‍ ലക്ഷ്മിയുടെതായി പുറത്തുവന്ന ഫോട്ടോകളാണ് വൈറലാകുന്നത്. ഒരു പരിപാടിക്കിടെ പകര്‍ത്തിയ ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഇവിടെ പാട്ടിനൊപ്പം വയലിനും വായിക്കുന്നത് ലക്ഷ്മി തന്നെയാണ്.
ഏത് പ്രശ്നങ്ങളുടേയും മികച്ച പരിഹാരമാണ് സംഗീതം. ഹൃദയം നിറയ്ക്കുന്ന കാര്യമാണ് മ്യൂസികെന്നും ലക്ഷ്മി പറയുന്നു. മള്‍ട്ടി ടാസ്ക്കിംഗ് ജീവിതത്തിന്റെ തന്നെ ഭാഗമാണെന്നായിരുന്നു ലക്ഷ്മി ജയന് കുറിച്ചത്.
lekshmi jayan