തമിഴ് സിനിമയിലെ പ്രശസ്ത താരങ്ങളിൽ ഒരാളാണ് വിശാൽ. മലയാളികൾ ഉൾപ്പെടെ നിരവധി ആരാധകർ വിശാലിനുണ്ട്.
സിനിമ നിർമ്മാതാവ് കൂടിയാണ് വിശാൽ. വിശാൽ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ലാത്തി. ചിത്രത്തിൽ നായകനായി എത്തുന്നതും വിശാൽ ആണ്.
വിനോദ് കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 22-ന് റിലീസിനെത്തുകയാണ്. ഒരു പോലീസ് ആക്ഷന്‍ ഡ്രാമയായാണ് ലാത്തി എത്തുന്നത്.
ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. സിനിമക്കായി കാത്തിരിക്കുന്ന ആരാധകർക്ക്
സന്തോഷം ഉണ്ടാക്കുന്ന വാർത്തയാണ് എത്തുന്നത്.സിനിമയ്ക്ക് ലഭിക്കുന്ന കളക്ഷന്റെ ഒരു ഭാഗം കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് നടന്റെ പ്രഖ്യാപനം. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന ഒരു അഭിമുഖത്തിലാണ് ‘ലാത്തി’ ബോക്സ് ഓഫീസ് കളക്ഷന്റെ ഒരു ഭാഗം സംഭാവന ചെയ്തുകൊണ്ട് കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുമെന്ന് വിശാല്‍ അറിയിച്ചത്.
കര്‍ഷകരാണ് രാജ്യത്തിന്റെ ഏറ്റവും വലിയ നട്ടെല്ലെന്നും അതിനാല്‍ അവരെ സഹായിക്കാന്‍ തീരുമാനിച്ചതായും വിശാല്‍ പറഞ്ഞു.
താരത്തിന്റെ പ്രഖ്യാപനത്തിന് കയ്യടിക്കുകയാണ് പ്രേക്ഷകർ. നിങ്ങൾ ആണ് യഥാർത്ഥ ഹീറോ എന്നാണ് പ്രേക്ഷകർ പറയുന്നത്.
അതേസമയം ഇതാദ്യമായല്ല വിശാല്‍ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നത്. നടന്റെ ‘സണ്ടക്കോഴി 2’ല്‍ നിന്ന് ലഭിച്ച തുകയുടെ ഒരു ഭാഗം കര്‍ഷകസംഘത്തിന് നേരത്തെ നല്‍കിയത് വാര്‍ത്തയായിരുന്നു.
അതേസമയം ലാത്തിയിൽ വിശാലിന്റെ നായികയായി എത്തുന്നത് സുനൈനയാണ്. ഒരു പോലീസ് ആക്ഷന്‍ ഡ്രാമയായാണ് ലാത്തി എത്തുന്നത്. യുവന് ശങ്കര്‍ രാജ ആണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.
തമിഴിൽ ഒരുങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം ഒരേസമയം റിലീസ് ചെയ്യും.