Film News

കുതിരവട്ടം പപ്പു ഒരു വർഷം സിനിമയിൽ നിന്നും ഇടവേള എടുത്തത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അതിനുകാരണം സമ്മർ ഇൻ ബത്‌ലഹേം സിനിമയുടെ ലൊക്കേഷനിൽ വെച്ച് നടന്ന ഈ സംഭവം ആണ്

മലയാളത്തിലെ ഇതിഹാസ നടന്മാരിൽ ആയിരിക്കും കുതിരവട്ടം പപ്പുവിൻ്റെ സ്ഥാനം. ഒരു ഹാസ്യ സാമ്രാട്ട് ആയിട്ടാണ് പപ്പുവിനെ പ്രേക്ഷകർ പൊതുവേ അറിയുന്നത് എങ്കിലും ഏതു തരം കഥാപാത്രങ്ങളും ആ കൈകളിൽ ഭദ്രമായിരുന്നു. പത്മദളാക്ഷൻ എന്നായിരുന്നു അദ്ദേഹത്തിൻറെ യഥാർത്ഥ പേര്. ഇപ്പോഴും അദ്ദേഹം അനശ്വരമാക്കിയ രംഗങ്ങൾ മലയാളികളുടെ മനസ്സിലൂടെ ഓടി കളിക്കുന്നു. സുലൈമാൻ വിവരിച്ച താമരശ്ശേരി ചുരം ഒക്കെ അതിനുദാഹരണം.

- Advertisement -

ഏതാണ്ട് 1500 പരം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വെള്ളാനകളുടെ നാട്, മിന്നാരം, വന്ദനം, ഭാർഗവി നിലയം ചന്ദ്രനുദിക്കുന്ന ദിക്കിൽ നരസിംഹം അങ്ങനെ അങ്ങനെ. ഭാർഗവീ നിലയം എന്ന ചിത്രത്തിൽ അഭിനയിക്കുന്ന പത്മദളാക്ഷനെ വെട്ടി പപ്പു ആക്കിയത് വൈക്കം മുഹമ്മദ് ബഷീർ ആയിരുന്നു. അതെ അതെ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം നര സിംഹം ആയിരുന്നു. പപ്പുവിൻ്റെ മകനും ഇപ്പോൾ സിനിമയിൽ സജീവമാണ്. ബിനു എന്നാണ് അദ്ദേഹത്തിൻറെ പേര്. ഓപ്പറേഷൻ ജാവയിലെ കഥാപാത്രം മികച്ച നിരൂപക പ്രശംസ ആണ് അദ്ദേഹത്തിന് നേടിക്കൊടുത്തത്. ഇപ്പോൾ സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രത്തെക്കുറിച്ച് പറയുകയാണ് ബിനു.

സമ്മർ ഇൻ ബത്‌ലഹേമിലെ കലാഭവൻ മണി ചേട്ടൻറെ കഥാപാത്രം ചെയ്യേണ്ടത് അച്ഛനായിരുന്നു. ആ സിനിമയുടെ ചിത്രീകരണം ഊട്ടിയിൽ ആയിരുന്നു. അതിനു മുമ്പ് സുന്ദര കില്ലാഡിയിൽ അഭിനയിക്കുകയായിരുന്നു അച്ഛൻ. വളരെ ചൂടുള്ള അന്തരീക്ഷത്തിൽ ആയിരുന്നു ഈ ചിത്രത്തിൻ്റെ ചിത്രീകരണം. കോയമ്പത്തൂരിൽ വച്ചായിരുന്നു സുന്ദര കില്ലാഡിയുടെ ഷൂട്ടിംഗ്. ഇത്രയും ചൂടുള്ള കാലാവസ്ഥയിൽ നിന്ന് അച്ഛൻ പോയത് സമ്മർ ഇൻ ബത്‌ലഹേമിലെ സെറ്റിലേക്ക് ആണ്. നല്ല തണുപ്പുള്ള സ്ഥലത്തായിരുന്നു ആ ചിത്രത്തിൻറെ ഷൂട്ടിംഗ്.

ഊട്ടിയിൽ ആയിരുന്നു ചിത്രത്തിൻറെ ഷൂട്ട് നടന്നിരുന്നത്. ചിത്രത്തിൻ്റെ ആദ്യ സീൻ മണിച്ചേട്ടൻ ഓടിക്കയറുന്ന പാട്ട് രംഗമാണ്. അത് ചെയ്തു കഴിഞ്ഞപ്പോൾ ശ്വാസം കിട്ടാതെ ആയി അച്ഛന്. പിന്നെ അവിടെ ഉള്ള സഹായത്തോടെ റൂമിലേക്ക് പോയി. പക്ഷേ കുറവു കണ്ടില്ല. അങ്ങനെ തീരെ വയ്യാത്ത അവസ്ഥയിൽ നിന്നും അദ്ദേഹം ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു. അവർ ആശുപത്രിയിൽ കൊണ്ടു പോകാം എന്ന് പറഞ്ഞിരുന്നെങ്കിലും സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞു അച്ഛൻ തിരികെ വരികയായിരുന്നു. അത് തിരുമാനത്തിന് അദ്ദേഹം എത്തണമെങ്കിൽ എത്ര മോശമായ അവസ്ഥയിലൂടെ ആയിരിക്കണം അദ്ദേഹം പോയത് എന്ന് തനിക്ക് മനസ്സിലാവും. കാരണം സിനിമയും നാടകവും അഭിനയവും ഒക്കെ ആയിരുന്നു അച്ഛൻറെ ജീവിതം. പിന്നീട് ചെക്കപ്പ് ചെയ്തപ്പോൾ ന്യൂമോണിയ ആണെന്ന് മനസ്സിലായി. അതിനു ശേഷം ഒരു വർഷത്തോളം അദ്ദേഹത്തെ അഭിനയിക്കാൻ വിട്ടില്ല. യാത്ര ചെയ്യരുതെന്ന് ഡോക്ടറുടെ കൃത്യമായ നിർദ്ദേശമുണ്ടായിരുന്നു. എന്നിട്ടും അതിനു ശേഷവും അദ്ദേഹം അഭിനയിച്ചിരുന്നു.

Athul

Recent Posts

മുസ്ലീം സ്ത്രീകളോട് ബുർഖ അഴിച്ചുമാറ്റണമെന്ന് ബിജെപി സ്ഥാനാർത്ഥി.ഒടുവിൽ കേസെടുത്തു

ബിജെപി സ്ഥാനാർത്ഥി മാധവി ലത തിങ്കളാഴ്ച്ച പോളിംഗ് സ്റ്റേഷനിൽ മുസ്ലീം സ്ത്രീ വോട്ടർമാരുടെ ഐഡൻ്റിറ്റി പരിശോധിക്കുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്നാണ് വിവാദം…

1 hour ago

അച്ഛൻ, അമ്മ എന്ന് കനി വിളിക്കാറില്ല. പേരാണ് വിളിക്കാറ്. മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.

മലയാളികൾക്ക് സുപരിചിതമായ താരമാണ് കനി കുസൃതി.താരത്തിന്റെ മാതാപിതാക്കളെയും സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമാണ്.മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.…

1 hour ago

വയറിൽ തലോടിയത് സുരേഷ് ​ഗോപി അല്ലാത്തത് നന്നായി, അസിഫ് അലി വയറിൽ തലോടിയപ്പോൾ കുഴപ്പമൊന്നുമില്ല.വീഡിയോയ്ക്ക് വിമർശനം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നടി അമല പോളിന്റെ വീഡിയോസ് ആണ്.ഗര്‍ഭിണികള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഷോ…

2 hours ago

സമൂഹ അടുക്കളയിൽ ചപ്പാത്തി പരത്തി മോദി.വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനങ്ങള്‍ക്ക് സുഖ ജീവിതം സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേല്‍പ്പിച്ച് താന്‍ മടങ്ങുമെന്ന് മോദി പറഞ്ഞു. പാട്നാ സാഹിബ് ഗുരുദ്വാരയില്‍…

5 hours ago

കമ്മിറ്റഡ് ആയിരിക്കുന്ന ഒരാളെ ചുംബിക്കുന്നത് തെറ്റല്ല.ജാസ്മിനെ തൊടരുതെന്നോ അടുത്തിരിക്കരുതെന്നോ ബിഗ് ബോസ് തന്നോട് പറഞ്ഞിട്ടില്ല.

ഗബ്രിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം…

5 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

6 hours ago