Film News

ആകാശത്തോളം ഉയരത്തിൽ പ്രത്യക്ഷപ്പെട്ട് കുറുപ്പ്.മറിയത്തെയും, അമാലിനെയും ചേർത്തുപിടിച്ച് പുഞ്ചിരിതൂകി ദുൽഖർ. ഈ നേട്ടം മലയാളത്തിൽ ഇതാദ്യം!

ഈ നവംബർ 12 ആം തീയതിയാണ് കുറുപ്പ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പാണ് ഇതോടെ അവസാനിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിൻ്റെ കഥയാണ് ചിത്രം പറയുന്നത്.കുറുപ്പ് ആയി ചിത്രത്തിൽ എത്തുന്നത് ദുൽഖർ തന്നെയാണ്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

- Advertisement -

ഇപ്പോഴിതാ മറ്റൊരു വിശേഷം ദുൽഖർ പങ്കുവയ്ക്കുകയാണ്. കുറുപ്പിൻറെ ട്രെയിനർ പ്രത്യക്ഷപ്പെട്ടത് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ. ഇതിൻറെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ദുൽഖറും കുടുംബവും ഈ കാഴ്ച കാണുവാൻ ദുബായിൽ എത്തിയിരുന്നു. ഇതിൻറെ വീഡിയോ താരം തന്നെ പങ്കുവയ്ക്കുകയും ചെയ്തു. ചിത്രത്തിൻറെ ട്രെയിലർ ആണ് ഇവിടെ തെളിഞ്ഞത്.

 

ഇതൊരു അഭിമാന നിമിഷം ആണ് എന്നാണ് ദുൽഖർ പ്രതികരിച്ചത്. താനും അണിയറപ്രവർത്തകരും ഇത് പ്രതീക്ഷിച്ചതല്ല. ഒരിക്കലും സാധ്യമാകില്ല എന്നാണ് കരുതിയത്. താരം പറയുന്നു. ഈ പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്. ആദ്യമായി ഒരു മലയാള സിനിമയുടെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഈ സിനിമയിലെ മറ്റ് താരങ്ങളും അണിയറ പ്രവർത്തകരും ഈ ദൃശ്യം കാണാൻ സന്നിഹിതരായിരുന്നു. ദുൽഖറിനു പുറമേ ഇന്ദ്രജിത്ത്, സണ്ണി വെയിൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നുണ്ട്. ഏതാണ്ട് അഞ്ച് ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ദുൽഖറിൻറെ ആദ്യചിത്രമായ സെക്കൻഡ് ഷോയും സംവിധാനം ചെയ്തത് ശ്രീനാഥ് രാജേന്ദ്രൻ തന്നെയാണ്.

Abin Sunny

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

9 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

9 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

10 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

10 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

10 hours ago