Film News

കുഞ്ചാക്കോ ബോബൻ്റെ ഫോട്ടോ വിറ്റ് ഒരാൾ വീട് പണിതിട്ടുണ്ട്, അമ്പരപ്പിക്കുന്ന രഹസ്യവുമായി രമേശ് പിഷാരടി

അടുത്ത സുഹൃത്തുക്കൾ ആണ് രമേശ് പിഷാരടിയും കുഞ്ചാക്കോ ബോബനും. ഇവർ രണ്ടു പേരും മാത്രമല്ല ഇരുവരുടെ കുടുംബങ്ങളും അങ്ങനെ തന്നെയാണ്. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള ഒരു രഹസ്യം പുറത്തു വിടുകയാണ് പിഷാരടി. തങ്ങളുടെ പുതിയ ചിത്രത്തിൻറെ പ്രമോഷനുമായി ബന്ധപ്പെട്ട് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.

- Advertisement -

സത്യം പറഞ്ഞാൽ എനിക്ക് ചാക്കോച്ചനോട് കട്ട അസൂയയായിരുന്നു. എൻറെ കോളേജിലെ പെൺകുട്ടികൾ മിക്കവരും ചാക്കോച്ചൻറെ ഫോട്ടോയുള്ള ഓട്ടോഗ്രാഫ് നോട്ട്ബുക്കും എല്ലാമാണ് കൊണ്ടു നടന്നിരുന്നത്. എൻറെ ചേച്ചി മൂപ്പരുടെ ഫോട്ടോ വാങ്ങാൻ വീട്ടിൽ നിന്നും പൈസ മേടിച്ചു കൊണ്ടു പോയിട്ടുണ്ട്. ചാക്കോച്ചൻറെ ഫോട്ടോ വിറ്റ് മാത്രം ഒരു സ്റ്റുഡിയോകാരൻ വീട് വെക്കുന്ന അവസ്ഥയും ഞാൻ കണ്ടിട്ടുണ്ട് – പിഷാരടി പറയുന്നു.

പഞ്ച വർണ്ണ തത്തയിൽ ചാക്കോച്ചൻ ഓടി വരുമ്പോൾ പാത്രം മുഖത്തെറിയുന്ന ഒരു സീനുണ്ട്. കുറെ ടേക്കുകൾ എടുത്തിട്ടും ആ സീൻ ശരിയായില്ല. അവസാനം മണിയൻ പിള്ള ചേട്ടൻ പറഞ്ഞത് അനുസരിച്ച് അതിൽ ചെറിയൊരു കഷ്ണം വെയിറ്റ് വെച്ചിട്ട് എറിയാൻ തീരുമാനിച്ചു. ശരിക്കും പറഞ്ഞാൽ എറിയാൻ നേരത്തെ മനസ്സൊന്നു പാളി, കാരണം ഈ മുഖം ആണല്ലോ പണ്ട് അസൂയയോടെ നോക്കിയിരുന്നത്. പിന്നെ നിയന്ത്രിച്ചാണ് എറിഞ്ഞത്. പിഷാരടി കൂട്ടിച്ചേർത്തു.

വിജയ് സൂപ്പറും പൗർണമിക്കും ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹൻകുമാർ ഫാൻസ്. നാളെയാണ് ചിത്രത്തിൻറെ റിലീസ്. സിനിമയ്ക്കുള്ളിലെ സിനിമക്കാരുടെ ജീവിതം പറയുന്ന ചിത്രമാണിത്. കുഞ്ചാക്കോ ബോബനും രമേശ് പിഷാരടിക്കും പുറമേ സിദ്ദിഖ്, ആസിഫലി, കെപിഎസി ലളിത, ശ്രീനിവാസൻ, മുകേഷ്, തുടങ്ങിയ പ്രമുഖരും അണി നിരക്കുന്നുണ്ട്. ബോബി സഞ്ജയ് ആണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Athul

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

3 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

3 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

3 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

4 hours ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

5 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

5 hours ago