‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി നായകനായി എത്തിയ കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനം പുനരാവിഷ്ക്കരിച്ചാണ് അവതരിപ്പിച്ചത്. ഇതിലെ കുഞ്ചാക്കോ ബോബന്റെ ഡാന്‍സാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. അമ്പലപ്പറമ്പിലും മറ്റും സ്ഥിരം കാണാറുള്ള ഡാന്സുകാരുടെ അതേ മാനറിസങ്ങളാണ് ചാക്കോച്ചന് പകര്‍ത്തിയത്. ഇപ്പോഴിതാ അതേ ഡാന്‍സ് മറ്റൊരു വേദിയില്‍ അവതരിപ്പിച്ച് കൈയടി നേടിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്.
തലശ്ശേരി ബ്രണ്ണന്‍ കോളജിലാണ് കുഞ്ചാക്കോ ബോബന് ആ ഡാന്‍സ് വീണ്ടും കളിച്ചത്. ദേവദൂതര്‍ പാടി എന്ന പാട്ട് പിന്നണിയില്‍ കേള്‍ക്കുമ്പോള്‍ അവരുടേതായ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ ചുവടുവയ്ക്കുമ്പോള്‍ കുഞ്ചാക്കോ ബോബനും അവര്‍ക്കൊപ്പം കൂടി. തൊട്ടടുത്ത നിമിഷം സിനിമയിലെ ട്രേഡ് മാര്‍ക്ക് സ്റ്റെപ്പ് പുറത്തെടുക്കുകയും ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും ഒപ്പം കൂടുകയായിരുന്നു.
‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണ പൊതുവാള് ആണ് ‘ന്നാ താന്‍ കേസ് കൊട്’ സംവിധാനം ചെയ്തിരിക്കുന്നത്. ഗായത്രി ശങ്കര്‍ ചിത്രത്തില്‍ നായികയാകും. ഗായത്രിയുടെ ആദ്യ മലയാളം സിനിമ കൂടിയാണിത്. ‘നടുവിലെ കൊഞ്ചം പക്കത്തെ കാണോം’, ‘സൂപ്പര്‍ ഡീലക്സ്’, ‘വിക്രം’ എന്നീ തമിഴ് ചിത്രങ്ങളില്‍ ഗായത്രി ശങ്കര്‍ അഭിനയിച്ചിട്ടുണ്ട്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…
മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…
ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…
മലയാളം സിനിമയിൽ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും വലിയ സുഹൃതാരം ആരാണ് എന്ന് ചോദിച്ചാൽ മമ്മൂട്ടി എന്നല്ലാതെ ഒരു ഉത്തരം മോഹൻലാൽ…