ചോക്ലേറ്റ് നായകനായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് കുഞ്ചാക്കോ ബോബന്. തുടക്കത്തില്‍ താരം അവതരിപ്പിച്ചതെല്ലാം അത്തരം കഥാപാത്രങ്ങള്‍ തന്നെ. പിന്നീട് സിനിമയില്‍ നിന്നും മാറി നിന്ന കുഞ്ചാക്കോ ബോബന് തിരിച്ചു വരവില്‍ താന്‍ ചെയ്യുന്ന കഥാപാത്രങ്ങളിലും ചെറിയ മാറ്റങ്ങള്‍ വരുത്തി. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും കുഞ്ചാക്കോ ബോബന് സെലക്ട് ചെയ്യാന്‍ തുടങ്ങി.
ന്നാ താന്‍ കേസ് കൊട്, ഒറ്റ് തുടങ്ങിയ ചിത്രങ്ങളാണ് ചാക്കോച്ചന്റേതായി അവസാനം പുറത്തിറങ്ങിയത്.
ഈ രണ്ട് ചിത്രത്തിലെയും ചാക്കോച്ചന്റെ അഭിനയം എടുത്തു പറയേണ്ടത് തന്നെ. ന്നാ താന്‍ കേസ് കൊടിലെ ഒരു പാട്ടുപുറത്ത് വന്നപ്പോള്‍ തന്നെ കുഞ്ചാക്കോ ബോബന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. മുന്‍നിര താരങ്ങള്‍ പോലും ചാക്കോച്ചനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ സിനിമ കണ്ടതിനു ശേഷമുള്ള മമ്മൂട്ടിയുടെ പ്രതികരണത്തെ കുറിച്ചാണ് ചാക്കോച്ചന് പറയുന്നത്.
‘മമ്മൂക്ക സിനിമ കണ്ടെന്ന് അറിഞ്ഞിട്ട് ഞാന്‍ വിളിച്ചിരുന്നു. പടം കണ്ടോ എന്ന് ചോദിച്ചു, ‘ഏത് പടം?’, ഞാന്‍ പറഞ്ഞു, ന്നാ താന്‍ കേസ് കൊട്, അപ്പോള്‍ മമ്മൂക്ക, ‘ആ ആ പടവുമായി നിനക്കെന്താ ബന്ധം’, എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, അതില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ട്. കൊഴുമേല്‍ രാജീവന് എന്ന കഥാപാത്രം. ‘അത് തന്നാണോ ചെയ്തേ, ഇപ്പോള്‍ എവിടെയാണ്,’ ഞാന്‍ ദുബായില്‍ ആണെന്ന് പറഞ്ഞു, ‘അവിടെ എന്താണ് പരിപാടി’, പ്രൊമോഷന് ഒക്കെ ആയിട്ട് എന്ന് പറഞ്ഞു, അപ്പോള്‍ മമ്മൂക്ക,’ഓ പ്രമോഷണം’.
‘അല്ല നിങ്ങള്‍ക്ക് സിനിമ ആയിട്ടുള്ള ബന്ധമെന്താണ്’ മമ്മൂക്ക ചോദിച്ചു, ഞാന്‍ സിനിമയുടെ കോ പ്രൊഡ്യൂസര്‍ കൂടിയാണെന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ആ അത് പറഞ്ഞോളൂ, അല്ലാതെ സിനിമയില്‍ ഞാന്‍ കുഞ്ചാക്കോ ബോബന് എന്നൊരാളെ കണ്ടിട്ടില്ല.’ ഇത് കേട്ടതോടെ ഞാന്‍ ഭയങ്കര എക്സൈറ്റഡ് ആയി. സന്തോഷമോ എന്തൊക്കെയോ വന്നു. അങ്ങനെ നമ്മളെ പ്രോത്സാഹിപ്പിക്കുകയും ഒക്കെ ചെയ്യുന്ന ആളാണ് അദ്ദേഹം.’ ചാക്കോച്ചന് പറഞ്ഞു.