ഒന്നര പതിറ്റാണ്ടുകളായി മലയാള ചലച്ചിത്ര രംഗത്ത് സജീവമായ നടനാണ് കുഞ്ചാക്കോബോബന്. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകവേഷം ചെയ്ത് അരങ്ങേറ്റം കുറിച്ച കുഞ്ചാക്കോബോബന് പിന്നീട് വില്ലന്‍ കഥാപാത്രങ്ങളും ചെയ്തു. ഒരു കാലത്ത് നടന്റെതായി അടുപ്പിച്ച് ഇറങ്ങിയ കുഞ്ചാക്കോബോബന് ചിത്രമെല്ലാം വന്‍ ഹിറ്റായിരുന്നു. താരം വേഷമിട്ട നിറം എന്ന സിനിമ എല്ലാം വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അമ്പതില്പരം മലയാളചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ചാക്കോച്ചന്. ശക്തമായ കഥാപാത്രത്തിലേക്ക് ചേക്കേറിയ എങ്കിലും മലയാളികള്‍ക്ക് ഇന്നും ചോക്ലേറ്റ് നായകന് ആണ് താരം. ഒരുകാലത്ത് റൊമാന്റിക് സിനിമ എന്തെന്ന് മലയാളികള്‍ക്ക് കാണിച്ചു തന്നത് ചാക്കോച്ചന് ആയിരുന്നു.
2005ലാണ് കുഞ്ചാക്കോ ബോബന് വിവാഹിതനായത്. തന്റെ പ്രണയിനി പ്രിയ സാമുവലിന്റെ കഴുത്തില്‍ ആയിരുന്നു ചാക്കോച്ചന് മിന്നുചാര്‍ത്തിയത്. പിന്നീട് 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവര്‍ക്ക് ഒരു മകന് ജനിച്ചത്. മകനൊപ്പമുള്ള കുഞ്ഞു വിശേഷം പോലും ചാക്കോച്ചന് പങ്കുവയ്ക്കാറുണ്ട്. ഇസഹാക്കിന്റെതായി പുറത്തുവരാറുള്ള ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറല്‍ ആവാര്.
ഇപ്പോഴിതാ മകന് ഇസക്കുട്ടന് ലൊക്കേഷനിലെത്തിയപ്പോള്‍ എടുത്ത ഒരു വീഡിയോയാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. കുഞ്ചാക്കോയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായി നിറത്തിലെ ‘മിഴിയറിയാതെ വന്നു നീ എന്ന ഗാനം ഓടക്കുഴലില്‍ വായിക്കുന്ന ഡ്രൈവറുടെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. അജയ് വാസുദേവ് ചിത്രത്തിന്റെ ലൊക്കേഷനിലെ വണ്ടി ഡ്രൈവറായ സുനില്‍ ആണ് ഗാനം വായിക്കുന്നത്. ഇത് കേള്‍ക്കുമ്പോഴുള്ള വികാരം പറഞ്ഞറിയിക്കാനാവുന്നതിനുമപ്പുറം എന്നാണ് വീഡിയോയ്ക്ക് താരം നല്‍കിയിരിക്കുന്ന കമന്റ്.