പ്രേക്ഷകർക്ക് സുപരിചിതനായ കുക്കു (സുഹൈദ് കുക്കു) വിവാഹിതനായി. ദീപ പോളാണ് വധു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. നടി പ്രിയ വാര്യർ, റോഷൻ കരിക്ക് ഫെയിം അനഘ എന്നിവരും വിവാഹ റിസപ്ഷനിൽ പങ്കെടുത്തിരുന്നു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഇവരുടെ ഹൽദി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഏഴ് വർഷത്തെ പ്രണയം, സൗഹൃദം, ഫൈറ്റ്. അവസാനം ഞങ്ങളുടെ ബിഗ് ഡേയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. കൂടെ നിന്നർവർക്കും ചേർത്തു പിടിച്ചവർക്കും നന്ദി- ഹൽദി ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് താരം കുറിച്ചു. ഹൽദി ചിത്രങ്ങൾ പുറത്തു വന്നപ്പോഴാണ് വിവാഹ വാർത്ത എല്ലാവരും അറിയുന്നത്. താരത്തിന്റെ സേവ് ദ ഡേറ്റും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.