നടൻ മനോജ് കെ ജയന്റെയും നടി ഉർവശിയുടെയും മകൾ കുഞ്ഞാറ്റയെ മലയാളികൾക്ക് സുപരിചിതമാണ്.നടൻ മനോജ് കെ ജയൻ തന്റെ 58 ആം ജന്മദിനം ആഘോഷിക്കുകയാണ്. അച്ഛന് ആശംസ പറഞ്ഞുകൊണ്ട് കുഞ്ഞാറ്റ പങ്കുവെച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ വൈറലാകുന്നത്.വിവാഹബന്ധം വേർപെടുത്തിയപ്പോൾ അച്ഛനൊപ്പം ആയിരുന്നു മകൾ കുഞ്ഞാറ്റ. എങ്കിലും അമ്മയുമായും അമ്മയുടെ കുടുംബവുമായും അടുത്ത ബന്ധം കുഞ്ഞാറ്റ സൂക്ഷിക്കുന്നുണ്ട്. വിദേശത്തെ പഠനം പൂർത്തിയാക്കിയെത്തിയ കുഞ്ഞാറ്റ സമയം കിട്ടുമ്പോഴൊക്കെ അമ്മയുടെയും സഹോദരന്റെയും അടുത്തേക്ക് പോകാറുണ്ട്. ഉർവശിയ്ക്കൊപ്പം ഉള്ള കുഞ്ഞാറ്റയുടെ ചിത്രങ്ങൾ ഉർവശിയും പങ്കുവയ്ക്കാറുണ്ട്. ദിവസങ്ങൾക്ക് മുൻപും അമ്മയുടെ ഷൂട്ടിങ് ലൊക്കേഷനിൽ കുഞ്ഞാറ്റ എത്തിയ ചിത്രങ്ങൾ ഉർവശി ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരുന്നു.
കുഞ്ഞാറ്റയുടെ വളർച്ചയുടെ അധിക ഘട്ടവും അച്ഛൻ മനോജിനൊപ്പം തന്നെ ആയിരുന്നു. “അച്ഛനാണ് എന്നെ കുളിപ്പിച്ചതും പല്ലു തേപ്പിച്ചതും എല്ലാം . അച്ഛന് വണ്ടി ഓടിക്കാൻ പോലും ഒറ്റ കൈകൊണ്ട് ആകും. എന്നെ ഒരു കൈയ്യിൽ വച്ച് , മറ്റൊരു കൈ കൊണ്ടാണ് അച്ഛൻ എല്ലാം ചെയ്യുന്നത്. അച്ഛൻ ഊണ് കഴിക്കുമ്പോൾ, അച്ഛന്റെ മടിയിൽ തല വച്ച് ഞാൻ കിടക്കും, ആ സമയമാണ് അച്ഛൻ കഴിക്കുന്നതും എനിക്ക് വാരി തരുന്നതും” എന്ന് കുട്ടി ആയിരിക്കുമ്പോൾ കുഞ്ഞാറ്റ അച്ഛനെ കുറിച്ച് ഒരു ടെലിവിഷൻ ഷോയിൽ സംസാരിച്ചിട്ടുണ്ട്.