Social Media

സുമിത്ര ഇനിമുതല്‍ അമ്മുമ്മ; അതിനുള്ള പ്രായം ഇല്ലെന്ന് പ്രേക്ഷകരും

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. നിരവധി സിനിമാ സീരിയല്‍ താരങ്ങള്‍ തന്നെയാണ് ഇതിലെ കഥാപാത്രങ്ങളായി എത്തുന്നത്. ഇപ്പോള്‍ സഞ്ജനയ്ക്കും പ്രതീഷിനും ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ഈ വീട്ടിലുള്ള എല്ലാവരും. ഇതോടെ സുമിത്രയും സിദ്ധാര്‍ത്ഥും അമ്മമ്മയും അച്ഛച്ഛനും ആവാന്‍ പോവുകയാണ്.

- Advertisement -

സീരിയലില്‍ അത്യാവശ്യം പ്രായമുള്ള ഒരു സ്ത്രീയുടെ കഥാപാത്രത്തെയാണ് നടി മീര വാസുദേവ് അവതരിപ്പിക്കുന്നത്. എന്നാല്‍ കാണുമ്പോള്‍ ഒട്ടും പ്രായം തോന്നില്ല മീരയ്ക്ക്. ആ ആളാണ് ഇനിയിപ്പോള്‍ അമ്മമ്മയായി അഭിനയിക്കാന്‍ പോകുന്നത്.


നിരവധി സിനിമകളില്‍ അഭിനയിച്ച ശേഷമാണ് മീര കുടുംബ വിളക്കിലെ സുമിത്രയായി എത്തിയത്. നടന്‍ മോഹന്‍ലാലിന്റെ തന്മാത്ര എന്ന സിനിമയില്‍ നായികയായി എത്തിയിരുന്നത് മീര ആയിരുന്നു. ഇതിലെ നടിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരേസമയം സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട് മീര.

ശരീര സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ കൊടുക്കുന്ന ഒരു നടി കൂടിയാണ് മീര വാസുദേവന്‍. കൃത്യമായ വ്യായാമം ചെയ്യാറുണ്ട് താരം. ഇതിന്റെ വീഡിയോ എല്ലാം ഇന്‍സ്റ്റഗ്രാം വഴി പങ്കുവയ്ക്കാറുണ്ട്. വര്‍ക്കൗട്ടിനെക്കുറിച്ച് ഡയറ്റിനെ കുറിച്ചും മീര പറയാറുണ്ട്. മീരയുടെ ശരീര സൗന്ദര്യത്തെ കുറിച്ച് പലരും നടിയോട് തന്നെ ചോദിച്ചിട്ടുണ്ട്.


അതേസമയം ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥ കൂടിയാണ് കുടുംബവിളക്ക് പറയുന്നത്. കുടുംബവിളക്കില്‍ എത്തിയതോടെയാണ് മീരയുടെ കരിയര്‍ മാറി മറയുന്നത്. പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമാണ് സുമിത്ര.

 

Anusha

Recent Posts

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

26 mins ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

54 mins ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

1 hour ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

2 hours ago

മോദിയായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച് സത്യരാജ്, പറയുന്ന കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. ആഗതൻ അടക്കമുള്ള മലയാളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും തമിഴ്, തെലുങ്ക്…

2 hours ago