Film News

ഇത് ലോക ചെറ്റത്തരം: വന്ദേഭാരത് ട്രെയിനിൽ വി കെ ശ്രീകണ്ഠന്റെ പോസ്റ്ററുകൾ പതിപ്പിച്ച വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ച് കൃഷ്ണകുമാർ

പാലക്കാട് : വന്ദേഭാരത് ട്രെയിനിന് മുകളിൽ പാലക്കാട് എംപി വി കെ ശ്രീകണ്ഠന്റെ പോസ്റ്ററുകൾ പതിപ്പിച്ച വിഷയത്തിൽ പ്രതികരണവുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ.

- Advertisement -

ഇത് ലോക ചെറ്റത്തരം.’ എന്നായിരുന്നു സംഭവത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് കൃഷ്ണകുമാര്‍ പ്രതികരിച്ചത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.

അതേസമയം ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് ട്രെയിൻ എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് എംപിയായ ശ്രീകണ്ഠന്റെ ചിത്രങ്ങൾ ജനലിൽ ഒട്ടിച്ചത്.

നേരത്തെ വന്ദേഭാരതിന് ഷൊ‍ര്‍ണൂരിൽ സ്റ്റോപ്പ് അനുവദിക്കാതിരുന്ന വേളയിൽ വി കെ ശ്രീകണ്ഠൻ എംപി ഇടപെടുകയും റെയിൽവേ മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

ഈ കാരണം കൊണ്ടാണ് കോൺഗ്രസ്‌ പ്രവർത്തകൻ പോസ്റ്റർ പതിപ്പിച്ചത്. എന്നാൽ റെയിൽവേ പൊലീസ് സംഘമെത്തി പോസ്റ്ററുകൾ ഉടൻ നീക്കം ചെയതിരുന്നു.

കോൺഗ്രസ് പ്രവർത്തകരുടെ പ്രവർത്തിക്കെതിരെ വലിയ വിമർശമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഉദ്ഘാടനം ചെയ്ത ദിവസം തന്നെ സ്വന്തം പോസ്റ്റർ പതിപ്പിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ട്രെയിനിനെ നശിപ്പിക്കാൻ ശ്രമിച്ചതിന് ശ്രീകണ്ഠൻ എംപിക്കെതിരെ കേസെടുക്കണമെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു.

അതേ സമയം വന്ദേഭാരത് എക്സ്പ്രസിൽ തന്റെ പോസ്റ്റര്‍ പതിച്ച സംഭവത്തെ കുറിച്ച് അറിയില്ലെന്ന് വി കെ ശ്രീകണ്ഠൻ എംപി പ്രതികരിച്ചത്. എന്റെ അറിവോടെയോ സമ്മതത്തോടെയോ ആരും പോസ്റ്റർ ഒട്ടിച്ചിട്ടില്ലെന്നും ബിജെപി സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുകയാണെന്നും ശ്രീകണ്ഠൻ എംപി പറയുന്നു.

Abin Sunny

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

9 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

9 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

9 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

9 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

10 hours ago