Film News

സ്വന്തം കഴിവില്‍ ഒന്നും നേടിയില്ല. കിട്ടിയതെല്ലാം വന്നു ഭവിച്ചതാണ്; 26ാം വിവാഹ വാര്‍ഷികത്തില്‍ വികാരനിര്‍ഭ കുറിപ്പുമായി നടന്‍ കൃഷ്ണകുമാര്‍

കാശ്മീരം എന്ന ചിത്രത്തിലെ ഉണ്ണിയായി എത്തി മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് നടന്‍ കൃഷ്ണകുമാര്‍. പിന്നീട് നിരവധി സിനിമകളില്‍ വ്യത്യസ്തത നിറഞ്ഞ റോളുകളില്‍ താരം തിളങ്ങി. ഭാര്യ സിന്ധുവമായിട്ടുള്ള ദാമ്പത്യ ജീവിതത്തിന് തുടക്കമിട്ടിട്ട് ഇന്ന് 26ാം വയസ് പൂര്‍ത്തിയാകുകയാണ്. നാല് പെണ്‍മക്കളും ഇദ്ദേഹത്തിനുണ്ട്.

- Advertisement -

അഹാനയും ഇഷാനിയും തുടങ്ങി എല്ലാവരും സോഷ്യല്‍ മീഡിയയുടെ പ്രിയതാരങ്ങളാണ്. ഭാര്യ സിന്ധുവുമൊത്ത് സന്തുഷ്ടമായ വര്‍ഷങ്ങളാണ് കടന്നുപോയതെന്നും ദൈവം എന്ന അദൃശ്യ ശക്തിയെ സ്മരിക്കുന്നുവെന്നും ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 1994 ഡിസംബര്‍ 12നായിരുന്നു ഇരുവരുടെയും വിവാഹം.

കൃഷ്ണകുമാര്‍ കുറിപ്പ് പൂര്‍ണരൂപം:-

‘1994 Dec 12.. അന്നാണ് ഞങ്ങള്‍ വിവാഹിതരായത്. 26 സന്തുഷ്ടമായ വര്‍ഷങ്ങള്‍. ഇത്രയും കാലം ആരോഗ്യത്തോടെ മുന്നോട്ട് നയിച്ച ദൈവം എന്ന് വിളിക്കുന്ന ആ അദൃശ്യ ശക്തിയെ നന്ദിയോടെ സ്മരിക്കുന്നു. സ്വന്തം കഴിവില്‍ ഒന്നും നേടിയില്ല. കിട്ടിയതെല്ലാം വന്നു ഭവിച്ചതാണ്.

 

ഈ സമയത്തു  റോന്താ ബെര്‍ണ്‍സിന്റെ
THE SECRET എന്ന പുസ്തകത്തിലെ ഒരു വരി ഓര്‍മ്മയില്‍ വന്നു . Gratitude is riches, Complaint is poverty. ഉപകാരസ്മരണ ധനമാണ്, പരാതി ദാരിദ്ര്യമാണ്… വീണ്ടും എല്ലാത്തിനും നന്ദി പറഞ്ഞു കൊണ്ട് രാവിലെ 14 വര്‍ഷങ്ങള്‍ക്കു ശേഷം അഭിനയിക്കുന്ന സീരിയല്‍ ‘കൂടെവിടെ’യുടെ ലൊക്കേഷനിലേക്ക്.ഇത് വായിക്കുന്ന എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു. ഞങ്ങളുടെ കുടുംബത്തിനായി ഇതുവരെ നന്മകളും, അനുഗ്രഹങ്ങളും നേര്‍ന്നവര്‍ക്കും പ്രാര്‍ത്ഥനയില്‍ ഉള്‍പെടുത്തിയവര്‍ക്കും ഒരായിരം നന്ദി.

Abin Sunny

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

3 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

3 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

3 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

4 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

4 hours ago