Film News

ഇവരുടെ ചികിത്സാ സർക്കാർ ഏറ്റെടുത്തതിൻ്റെ പൊരുൾ മനസ്സിലായിട്ടില്ല. പാവപ്പെട്ടവരുടെ നികുതിപ്പണം എടുത്ത് ഇവർക്ക് നൽകേണ്ട കാര്യം എന്താണ്? താങ്കളുടെ അമ്മയെ നോക്കാൻ പ്രാപ്തൻ അല്ല എന്നുണ്ടോ സിദ്ധാർത്ഥ് ഭരതൻ? കുറിപ്പ് വൈറലാവുന്നു.

മലയാളത്തിലെ പ്രശസ്ത നടിയാണ് കെപിഎസി ലളിത. ലിവർ സിറോസിസ് ബാധിച്ച് ചികിത്സയിൽ കഴിയുകയാണ് ഇവർ. കഴിഞ്ഞദിവസമാണ് നടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുക യാണ് എന്ന പ്രഖ്യാപനം വന്നത്. മന്ത്രിസഭായോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം എടുത്തിരുന്നു. ഇതിനെതിരെ കടുത്ത വിമർശനവും ഉയർന്നിരുന്നു. തൊട്ടുപിന്നാലെ വിശദീകരണവുമായി മന്ത്രി എത്തുകയും ചെയ്തു.

- Advertisement -

ഇപ്പോഴിതാ ഈ നീക്കത്തിനെതിരെ കടുത്ത വിമർശനമായി എത്തിയിരിക്കുകയാണ് പ്രശസ്ത എഴുത്തുകാരിയായ ഈവ ശങ്കർ. ആ കുറിപ്പ് ഇങ്ങനെ. ഇവർ നല്ലൊരു അഭിനേത്രിയാണ്. അസുഖം ഭേദമായി ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചു വരാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. പക്ഷേ ഇവരുടെ ചികിത്സ സർക്കാർ ഏറ്റെടുത്തതിൻ്റെ പൊരുൾ മനസ്സിലായിട്ടില്ല. ഇത്രയും വർഷങ്ങൾ സിനിമയിൽ അഭിനയിച്ചിട്ടും ഇവർക്ക് ചികിത്സിക്കാൻ കാശില്ലെ? മകൻ നടനും സംവിധായകനും ആണ്. മാത്രമല്ല മകനും മകളും സാമ്പത്തിക ഭദ്രതയും ഉള്ളവരാണ്. പിന്നെ എന്തടിസ്ഥാനത്തിലാണ് സർക്കാർ ഇങ്ങനെ സഹായം നൽകുന്നത്.

സിനിമാക്കാരുടെ സംഘടനയായ അമ്മയോ അല്ലെങ്കിൽ സഹായിക്കാൻ കഴിവുള്ള കോടീശ്വരൻമാരായ നടന്മാരും നടികളും ഉള്ളപ്പോൾ പാവപ്പെട്ടവരുടെ നികുതിപ്പണം എടുത്ത് ധനികയായ ഇവർക്ക് നൽകേണ്ട കാര്യമെന്താണ്? കോവിട് എന്ന മഹാമാരി യിലൂടെയാണ് ഓരോ മനുഷ്യനും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ അവസ്ഥയിൽ ജീവിക്കാൻ കഴിയാതെ മരുന്നോ ആഹാരമോ മേടിക്കാൻ കഴിവില്ലാത്ത ഒരുപാടുപേർ വലയുന്നുണ്ട്. അവരോടൊന്നും തോന്നാത്ത എന്ത് മെന്മയാണ് നിങ്ങൾ ഇവരിൽ കാണുന്നത്?

എന്താണ് ഇവർ സമൂഹത്തിനുവേണ്ടി ചെയ്തത്? ജനങ്ങളെ പറ്റിച്ച് ഒരു പരസ്യം ചെയ്തു, അതാണോ നിങ്ങൾ ഇവരിൽ കാണുന്ന മേന്മ?സിദ്ധാർത്ഥ് ഭരതൻ താങ്കൾ എൻറെ എഫ് ബി സുഹൃത്ത് ആണെന്ന് എനിക്കറിയാം. താങ്കളുടെ അമ്മയെ നോക്കാൻ താങ്കൾ പ്രാപ്തനല്ല എന്നുണ്ടോ? താങ്കൾ ഒന്ന് ചുറ്റും കണ്ണോടിച്ചു നോക്കൂ, വളരെയേറെ കഷ്ടപ്പെടുന്ന നരകിച്ചു ജീവിക്കുന്ന ഒരുപാട് മനുഷ്യ ജീവിതങ്ങളെ കാണാം? താങ്കൾ ഇത് നിഷേധിക്കുന്നത് ആവും ഉചിതം. നികുതിയിൽ നിന്നും നിങ്ങൾക്ക് വെച്ചുനീട്ടുന്ന ഈ കാശിന് ഓരോ പാവപ്പെട്ട മനുഷ്യൻ്റെ വിയർപ്പും കണ്ണീരും ഉണ്ട്. കുറിപ്പിൽ പറയുന്നു.

Abin Sunny

Recent Posts

എനിക്ക് അവളെ നല്ല വ്യത്തിക്ക് അറിയാം.ജാസ്മിന്‍ പറയുന്നതെല്ലാം പച്ചകള്ളം, എന്നെ കോമാളിയാക്കുന്നു, തെളിവുണ്ട്.വീഡിയോ വൈറൽ

ജാസ്മിനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും ചർച്ചയായി കൊണ്ടിരിക്കെയാണ് ഈ വിഷയത്തില്‍ കൂടുതല്‍ തുറന്ന് പറഞ്ഞും തന്റെ ഭാഗം വിശദീകരിച്ചും ഇന്‍സ്റ്റഗ്രാമിലൂടെ…

3 hours ago

ബിഗ് ബോസ് ജാസ്മിന് കപ്പ് കൊടുക്കാൻ നോക്കുന്നു.ജാസ്മിനെ പറ്റി ആർക്കും എന്തും പറയാം. ഏതു അറ്റം വരെയും അവളെ അപമാനിക്കാം

ബിഗ്ബോസിൽ നിന്ന് ജാസ്മിൻ പുറത്ത് പോയാലും വലിയ രീതിയിൽ ട്രോളുകൾ നേരിടും.ഇപ്പോൾ ഇതാ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്.ഫേസ്ബുക്ക് പോസ്റ്റ്…

3 hours ago

ചേട്ടന് ഈ സ്വകാര്യമായ കാര്യങ്ങൾ ഒക്കെ അറിയാൻ വലിയ ഇഷ്ടമാണല്ലേ.തങ്കച്ചൻ ചേട്ടൻ എന്താ എന്നെ വിവാഹം കഴിക്കാൻ പോവുന്ന ആളാണോ?ഇത് തമാശയല്ല

മലയാളികൾക്ക് സുപരിചിതയാണ് അനുമോൾ.താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.സ്റ്റാർ മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരങ്ങളാണ്…

4 hours ago

മാതാപിതാക്കളെ പൊതുജനത്തിന് പിച്ചിചീന്താൻ നോറ ഇട്ടുകൊടുത്തു.ജാസ്മിനുമായി തർക്കിച്ച് നിൽക്കാനും നോറയ്ക്ക് സാധിക്കാറില്ല.

മലയാളികൾക്ക് സുപരിചിതമാണ് നോറ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്ന ടോപ്പ് ടെൺ മത്സരാർത്ഥികളിൽ ഒരാൾ നോറ മുസ്കാനാണ്. ടിക്കറ്റ്…

4 hours ago

അപ്പോള്‍ ചെവിട്ടിനിട്ട് അടി കൊടുക്കണ്ടേ. മഞ്ജുവിന്റെ അച്ഛനോട് സംസാരിച്ചു.മഞ്ജുവാര്യർക്ക് എന്നേക്കാളും പ്രായമുണ്ട്, എങ്കിലും ചേച്ചിക്ക് ഒരു ജീവിതം കൊടുക്കാം

ആറാട്ടണ്ണനെതിരെ ശാന്തിവിള ദിനേശ് രംഗത്ത് വന്നിരിക്കുകയാണ്.ശാന്തിവിള ദിനേശ് തെറിവിളിക്കുന്ന ഓഡിയോ ക്ലിപ്പ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഓണ്‍ലൈന്‍ രംഗത്ത് വൈറലാണ്.…

4 hours ago

ദയവ് ചെയ്ത് ആ മക്കുർണി (ജിന്റോ)യുടെ വാക്കൊന്നും കേൾക്കരുത്.നമ്പരുത്.കാരണം ഇതാണ്

ടിക്കറ്റ് ടു ഫിനാലെയുടെ ഭാ​ഗമായി ഇതുവരെ മൂന്ന് ടാസ്ക്കുകൾ ഹൗസിൽ നടന്ന് കഴിഞ്ഞു.ഏറ്റവും കൂടുതൽ മാർക്ക് നേടിയത് അഭിഷേക് ശ്രീകുമാറാണ്.…

5 hours ago