ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമന് സിനിമയുടെ ടീസര്‍ പുറത്ത്. അടിമുടി സസ്പെന്‍സുമായിട്ടാണ് ടീസര്‍ എത്തിയിരിക്കുന്നത്. പൂര്‍ണ്ണമായും ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് കൂമന് എന്ന ടീസര്‍ നല്കുന്ന സൂചന.
ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് ആസിഫ് അലി എത്തുന്നത്. ഒരു കൊടും കുറ്റവാളിയെ പിടിക്കാനായി പൊലീസുകാര്‍ നടത്തുന്ന പോരാട്ടമാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന.
‘ഗിരിശങ്കര്‍’ എന്നാണ് ആസിഫ് അലി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കേരള തമിഴ് നാട് അതിര്‍ത്തിയിലെ മലയോര ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വ്യത്യസ്ത സംസ്ക്കാരത്തിലുള്ള ആളുകള്‍ ഒന്നിച്ചു പാര്‍ക്കുന്ന ആ നാട്ടിലെ പൊലീസ് സ്റ്റേഷനിലേക്ക് വളരെ കര്‍ക്കശക്കാരനായ ഒരു ഉദ്യോഗസ്ഥന് സ്ഥലംമാറി എത്തുന്നു.
അയാളുടെ കര്‍ക്കശ്യ സ്വഭാവം ആ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ആളുകളുടെയും നായകന്റെയും ജീവിതത്തെ കീഴ്മേല്‍ മറിക്കുന്നു. ഗ്രാമത്തിലെ സാധാരണ സംഭവങ്ങള്‍ അസാധാരമുള്ളതായി മാറുന്നു. അതിന്റെ പിന്നാലെയുള്ള നായകന്റെ യാത്ര ചിത്രത്തെ ത്രില്ലര്‍ സ്വഭാവത്തിലേക്ക് നയിക്കുന്നതുമാണ് സിനിമയുടെ പ്രധാന കഥാതന്തു.
നേരത്തെ ജിത്തു സംവിധാനം നിര്‍വഹിച്ച ട്വെല്‍ത്ത് മാന്‍ എഴുതിയ കെ ആര് കൃഷ്ണകുമാര്‍ തന്നെയാണ് കൂമന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.അനൂപ് മേനോന്, ബാബുരാജ്, രണ്‍ജി പണിക്കര്‍, മേഘനാഥന്, ഹന്ന റെജി കോശി, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണന്, രാജേഷ് പറവൂര്‍, പ്രദീപ് പരസ്പരം, നന്ദു ലാല്‍,
പൗളി വത്സന്, കരാട്ടെ കാര്‍ത്തിക്ക്, ജോര്‍ജ് മാര്യന്‍, രമേഷ് തിലക്, ജയന് ചേര്‍ത്തല, ദീപക് പറമ്പോള്‍, റിയാസ് നര്‍മ്മ കലാ ജയിംസ് ഏല്യ, വിനോദ് ബോസ്, ഉണ്ണി ചിറ്റൂര്‍, സുന്ദര്‍, ഫെമിനാ മേരി, കുര്യാക്കോസ്, മീനാക്ഷി മഹേഷ് എന്നിങ്ങനെ വലിയ താരനിര ചിത്രത്തിന്റെ ഭാഗമാകും.
സംഗീതം- വിഷ്ണു ശ്യാം, ഗാനങ്ങള്‍ – വിനായക് ശശികുമാര്‍. ഛായാഗ്രഹണം. സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്,ആല്വിന് ആന്റണിയും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് കൂമന് നിര്‍മ്മിക്കുന്നത്. അനന്യാ ഫിലിംസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിലാണ് നിര്‍മാണം.