Film News

കൊച്ചു പ്രേമന്റെ അവസാന നാളുകളിലെ അഭിനയ നിമിഷങ്ങള്‍; സങ്കടത്തിലാഴ്ത്തുന്ന വീഡിയോ

കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയ താരം കൊച്ചു പ്രേമന്‍ അന്തരിച്ചത്. ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം മരണത്തിന് കീഴടങ്ങുകയായിരുന്നു.

- Advertisement -

താരത്തിന്റെ പെട്ടെന്നുള്ള മരണം മലയാള സിനിമ പ്രേമികളെ ഞെട്ടിച്ചിരുന്നു. താരത്തിന് ആദരാജ്ഞലികള്‍ നേര്‍ന്ന് നിരവധി പേരായിരുന്നു എത്തിയത്. സിനിമ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ എത്തിയിരുന്നു.

നീണ്ട നാളുകളായി അസുഖ ബാധിതനായിരുന്നു. അസുഖ ബാധിതനായിരുന്നുവെങ്കിലും അഭിനയ ലോകത്ത് സജീവമായിരുന്നു കൊച്ചുപ്രേമന്‍. അവസാന നളുകളിലാണ് സിനിമയില്‍ ഏറെ അഭിനയ സാധ്യതകളുള്ള വേഷം ലഭിച്ചത്.

ഇപ്പോഴിതാ അവസാന നാളുകളില്‍ കൊച്ചു പ്രേമന്‍ അഭിനയിച്ച രംഗം പങ്കുവച്ച് എത്തിയിരിക്കുകയാണ് സീരിയല്‍ താരം സാഗര്‍ സൂര്യ. തട്ടീം മുട്ടീം സീരിയലിലെ ഒരു രംഗമാണ് സാഗര്‍ സൂര്യ പങ്കുവച്ചത്.

തട്ടീം മുട്ടീം എന്ന സീരിയലിലെ ആദി എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന നടനാണ് സാഗര്‍ സൂര്യ. മീനാക്ഷിയും ആദിയും സോഫയില്‍ ഇരുന്ന് സംസാരിക്കവേ അങ്ങോട്ട് വരുന്ന അമ്മാവനെയാണ് കൊച്ചുപ്രേമന്‍ വീഡിയോയില്‍ അവതരിപ്പിക്കുന്നത്.

വളരെ ഉന്മേഷവാനായി അഭിനയിക്കുന്ന കൊച്ചു പ്രേമനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. കൊച്ചു പ്രേമന്റെ വീഡിയോ മലയാളികളില്‍ സങ്കടം ഉണ്ടാക്കുകയാണ്.

ഇനി ഇതുപോലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ കൊച്ചു പ്രേമന്‍ ഉണ്ടാകില്ല എന്ന സത്യം മലയാളി പ്രേക്ഷകരെ നിരാശയിലാക്കുന്നുണ്ട്. അതേസമയം
കൊച്ചു പ്രേമനുമായുള്ള ബന്ധത്തെ കുറിച്ച് തട്ടീം മുട്ടീം സീരിയലിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു പിള്ളയും സംസാരിച്ചിരുന്നു.

ഒരുപാട് വര്‍ക്കുകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഗ്രൂപ്പിലൊക്കെ വഴിക്കിട്ടാലും ഐ ലവ് യൂ ഡീ എന്ന് പറഞ്ഞ് മെസേജ് അയക്കും. തട്ടീം മൂട്ടീമില്‍ മൂത്ത കാരണവര്‍ തന്നെയായിരുന്നു കൊച്ചു പ്രേമന്‍ എന്നാണ് മഞ്ജു പിള്ള പറഞ്ഞത്.

Abin Sunny

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

13 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

13 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

19 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

1 day ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago