തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ വിഷുക്കൈനീട്ടം നല്‍കാനായി നടന് സുരേഷ് ഗോപി മേല്‍ശാന്തിക്ക് പണം നല്‍കിയത് വിവാദത്തില്‍. വിഷു ദിനത്തില്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് നല്കാന് ഒരു രൂപയുടെ 1000 നോട്ടുകളാണ് സുരേഷ് ഗോപി നല്‍കിയത്. ഇതാണ് വിവാദമായത്. ഇതേ തുടര്‍ന്ന് ശാന്തിക്കാര്‍ വ്യക്തികളില്‍ നിന്ന് പണം സ്വീകരിക്കരുതെന്ന് ചൂണ്ടിക്കാട്ടി കൊച്ചിന് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി.
തൃശൂര്‍ ജില്ലയുടെ വിവിധ ഇടങ്ങളില്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബി.ജെ.പി വിഷുക്കൈനീട്ടം പരിപാടി സംഘടിപ്പിച്ചിരുന്നു. കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വടക്കുംനാഥ ക്ഷേത്രത്തില്‍ മേല്‍ശാന്തിക്ക് പണം നല്‍കിയതാണ് വിവാദത്തിലായത്. സംഭവം അറിഞ്ഞ തൃശൂര്‍ എം.എല്‍.എ പി.ബാലചന്ദ്രനും ജില്ലയിലെ സി.പി.ഐ, സി.പി.ഐ.എം നേതാക്കളും ദേവസ്വം അധികൃതരെ പ്രതിഷേധം അറിയിച്ചു.
ഇതോടെയാണ് കൊച്ചിന് ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിച്ചത്.
സുരേഷ് ഗോപിയുടെ പേരെടുത്ത് പറയാതെയാണ് ഉത്തരവിറക്കിയിട്ടുള്ളത്. എന്നാല്‍ ചില വ്യക്തികള്‍ വിഷുക്കൈനീട്ടത്തിന്റെ പേരില്‍ ക്ഷേത്രത്തെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതായി ദേവസ്വം കമ്മിഷണര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പുതിയ സിനിമ ലെവൽ ക്രോസ്.അതേ സമയം ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. ഒരുകാലത്ത് തിന്ന സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഇവർ. എന്നാൽ മറ്റു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇന്ന് സിനിമ മേഖലയിലും ബിസിനസ് മേഖലയിലും താരം വളരെ സജീവമാണ്. അതേസമയം…
അടുത്തിടെ ആയിരുന്നു ബിഗ് ബോസ് ആറാം സീസൺ അവസാനിച്ചത്. താരതമ്യേന ഒരു മോശം സീസണായിരുന്നു ഇത് എങ്കിലും പുറത്തു ഒരുപാട്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. 58 വയസ്സ് ആണ് ഇദ്ദേഹത്തിൻറെ പ്രായം. എന്നാൽ ഇതുവരെ ഇദ്ദേഹം…