featured

സിപിഎം കെകെ ശൈലജയെ വടകരയിൽ കരുവാക്കി.പാലക്കാട് വിടാൻ മനസില്ലെന്ന് ഷാഫി.സുരേഷ് ഗോപിയെ തോൽപ്പിക്കാൻ മുരളിക്ക് കഴിയും.

തെരഞ്ഞെടുപ്പില്‍ വടകരയിൽ സ്ഥാനാർത്ഥി ആരെന്നത് വിഷയമല്ലെന്ന് കെകെ രമ.മുരളീധരൻ തൃശ്ശൂരിലേക്ക് പോവുകയാണെങ്കിൽ ബിജെപിക്ക് അത് ശക്തമായ മറുപടിയാണെന്നും കെകെ രമ പറയുന്നുണ്ട്.അതെ സമയം സുരേഷ് ഗോപിക്കെതിരെ മികച്ച വിജയം നേടാൻ മുരളിക്ക് കഴിയും. വടകരയിൽ ഷാഫി എത്തിയാലും മികച്ച പോരാട്ടമായിരിക്കും. പിണറായിക്കെതിരെ വിരൽ ചൂണ്ടി ചോദ്യങ്ങൾ ചോദിക്കുന്ന നേതാവാണ് ഷാഫി. പാർലമെന്റിലും മോദിക്കെതിരെ ചോദ്യങ്ങൾ ഉന്നയിക്കാൻ തൻ്റേടം ഉള്ളയാളാണ് ഷാഫി. മുരളീധരൻ ആർഎംപിയെ എന്നും ചേർത്തുപിടിച്ച നേതാവാണ്. സിപിഎം കെകെ ശൈലജയെ വടകരയിൽ കരുവാക്കുക ആയിരുന്നുവെന്നും കെകെ രമ പറഞ്ഞു.

- Advertisement -

അതേസമയം, അപ്രതീക്ഷിതമായ ആശയക്കുഴപ്പങ്ങളാണ് കോണ്‍ഗ്രസിനകത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് നടക്കുന്നത്. പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോവുകയും ബിജെപിക്ക് വേണ്ടി ചാലക്കുടിയില്‍ മത്സരിക്കുകയും ചെയ്യുമെന്നായതോടെ തൃശൂരില്‍ കെ മുരളീധരനെ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു കോണ്‍ഗ്രസ്. ഇതോടെ തൃശൂരില്‍ മത്സരചിത്രത്തില്‍ നിന്ന് ടി എൻ പ്രതാപൻ പിൻവാങ്ങി. വടകരയില്‍ മത്സരിക്കാനിരുന്ന മുരളീധരൻ തൃശൂരിലേക്ക് മാറുന്നതോടെ വടകരയിലേക്ക് ഷാഫി പറമ്പിലിനെ കൊണ്ടുവരാനും പാര്‍ട്ടി തീരുമാനിച്ചു. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വ മാറ്റങ്ങളില്‍ കെ മുരളീധരനും ഷാഫി പറമ്പിലിനും ഒരുപോലെ അതൃപ്തിയാണുള്ളത്. കെ മുരളീധരന് അതൃപ്തിയുള്ളതായി നേരത്തെ തന്നെ വാര്‍ത്ത വന്നിരുന്നു. എങ്കിലും എവിടയെും മത്സരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ പാലക്കാട് വിടാൻ മനസില്ലാത്തതിനാല്‍ പാര്‍ട്ടി തീരുമാനത്തില്‍ ഷാഫി പറമ്പിലും അതൃപ്തനാണെന്ന വാര്‍ത്തയാണ് വരുന്നത്. പാലക്കാട് വിടുകയെന്നതിലാണ് അതൃപ്തി, എന്നാല്‍ പാര്‍ട്ടി പറയുന്ന സീറ്റില്‍ മത്സരിക്കും എന്നതാണ് നിലപാട്. നിലവില്‍ ഈ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുന്നതിനായി ദില്ലിയില്‍ കെ സി വേണുഗോപാലിന്‍റെ വസതിയില്‍ സംസ്ഥാന നേതാക്കളുടെ യോഗം നടക്കുകയാണ്. എന്തായാലും ഈ യോഗത്തിന് ശേഷം ഔദ്യോഗികമായ തീരുമാനം പാര്‍ട്ടി അറിയിക്കുമെന്നാണ് കരുതുന്നത്.

Anusha

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

9 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

9 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

9 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

10 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

10 hours ago