Kerala News

മാതാപിതാക്കളെ വിവരങ്ങള്‍ എടുക്കാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിക്കരുത്, പ്രതികളെ കണ്ട് പിടിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടത്; വിമര്‍ശനവുമായി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ

കൊല്ലം: കൊല്ലത്ത് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയുടെ അച്ഛനെതിരായ അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ.

- Advertisement -

മാതാപിതാക്കളെ വിവരങ്ങള്‍ എടുക്കാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിക്കരുതെന്ന് ജാസ്മിന്‍ ഷാ ആവശ്യപ്പെട്ടു.പ്രതികളെ കണ്ട് പിടിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടത്. വിഷയത്തില്‍ കോടതി വഴി സംഘടന മുന്നോട് പോകും എന്നും ജാസ്മിന്‍ ഷാ പറഞ്ഞു.

യുഎന്‍എക്കെതിരായ ആരോപണം നേരിടുമെന്നും സംഘടനയ്ക്ക് റിക്രൂട്ടിങ് ഏജന്‍സിയില്ലെന്നും ജാസ്മിന്‍ ഷാ കൂട്ടിച്ചേര്‍ത്തു. അതേസമയം ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പിതാവ് താമസിച്ചിരുന്ന വീട്ടില്‍ പരിശോധന നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ആറ് വയസ്സുകാരിയുടെ പിതാവ് റെജി എത്തിയിരുന്നു.

മകളെ തട്ടിക്കൊണ്ടുപോയ കേസില്‍ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്നും അവരുടെ മുമ്പാകെ ഹാജരാകുമെന്നും റെജി പറഞ്ഞു.

പത്തനംതിട്ടയില്‍ നിന്നും മൊബൈല്‍ കണ്ടെടുത്തതിനെ കുറിച്ചും റെജി പ്രതികരിച്ചു. പത്തനംതിട്ടയിലെ താമസസ്ഥലത്ത് നിന്ന് കൊണ്ടുപോയത് താന്‍ ഉപയോഗിച്ചിരുന്ന പഴയ ഫോണാണ്.

കുട്ടികള്‍ ഉപയോഗിക്കാതിരിക്കാന്‍ വേണ്ടിയാണ് ആ ഫോണ്‍ കൊല്ലം ഓയൂരിലെ വീട്ടില്‍ നിന്ന് മാറ്റിവച്ചത് എന്നും റെജി പറഞ്ഞു.

ഏത് പരിശോധനയും നടത്തിക്കോട്ടെ. എന്തെങ്കിലും തെളിവുണ്ടെങ്കില്‍ പൊലീസ് അത് കണ്ടെത്തട്ടെയെന്നും റെജി പറഞ്ഞു.

അതേസമയം തട്ടിക്കൊണ്ടുപോകല്‍ കേസില്‍ തന്നെയും താന്‍ നേതൃത്വം കൊടുക്കുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷനെയും ലക്ഷ്യം വയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആദ്യഘട്ടത്തില്‍ അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോയിരുന്നു. എന്നാല്‍ ആരാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

 

 

Abin Sunny

Recent Posts

ഒരിക്കൽ കിളികളെ നോക്കി നിന്നപ്പോഴാണ് ഒരു കിളിയും അതിൻ്റെ ഇണയും ചേർന്ന് അങ്ങനെ ചെയ്യുന്നത് കണ്ടത്, തങ്ങൾക്കും അതുപോലെ സംഭവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് സൗഭാഗ്യം, സൗഭാഗ്യയുടെ ആഗ്രഹം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്. സമൂഹം മാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ…

1 hour ago

നിയന്ത്രണം തെറ്റി മേശയിൽ ഇടിച്ച് മമ്മൂട്ടി താഴേക്ക് വീണു, ഷൂട്ടിംഗ് സെറ്റിൽ കൂട്ട നിലവിളി, ഒഴിവായത് വൻ അപകടം

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമാണ് ടർബോ. ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയിൽ…

1 hour ago

പ്രതിഷേധങ്ങൾ ഫലം കണ്ടു, പരസ്യമായി മാപ്പ് പറഞ്ഞു ഷെയ്ൻ നിഗം

മലയാളത്തിലെ യുവതാരങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ഒരു നടനാണ് ഷെയ്ൻ നിഗം. കഴിഞ്ഞദിവസം ഇദ്ദേഹത്തിന്റെ ഒരു പോസ്റ്റ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.…

1 hour ago

ജാസ്മിന്റെ ഉപ്പ പറഞ്ഞത് ശരിയാണ്. ​ഗബ്രിയോട് കാണിച്ച് കൂട്ടിയത് അവൾ അഫ്സൽക്കയ്ക്കൊപ്പം ഞങ്ങളുടെ മുമ്പിലും കാണിച്ച് കൂട്ടി. അന്ന് അവൾ മുന്നയുമായി റിലേഷൻഷിപ്പിലായിരുന്നു

അഫ്സൽ അമീർ എന്ന ചെറുപ്പക്കാരനുമായി വിവാഹം നിശ്ചയിച്ച ശേഷമാണ് ജാസ്മിൻ ബി​ഗ് ബോസിലേക്ക് പോയത്. ഏഴ് മാസത്തോളം നീണ്ട ബന്ധമായിരുന്നു…

3 hours ago

സ്വന്തം വീട് വിറ്റ് ആണ് ആദ്യ സിനിമ എടുത്തത്!അഭിനയ ഭ്രാന്ത് മൂത്ത് കുറച്ചു പണം ഇടും. അത് തീരുന്നത് വരെ ഷൂട്ടിംഗ് നടക്കും. പിന്നെ പടം പെട്ടിയില്‍ ആകും

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സിനിമയുടെ പേരില്‍ ചതിക്കപ്പെടാന്‍ സാധ്യതയുള്ളതിനെ പറ്റി പറയുകയാണ് താരം. സോഷ്യല്‍ മീഡിയയിലുള്ള സിനിമാസ്വദകരുടെ ഗ്രൂപ്പിലൂടെ പങ്കുവെച്ച…

3 hours ago