Kerala News

ഏത് പരിശോധനയും നടത്തിക്കോട്ടെ, എന്തെങ്കിലും തെളിവുണ്ടെങ്കില്‍ പൊലീസ് അത് കണ്ടെത്തട്ടെ; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി ആറ് വയസ്സുകാരിയുടെ പിതാവ്

കൊല്ലം: ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പിതാവ് താമസിച്ചിരുന്ന വീട്ടില്‍ പരിശോധന നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ആറ് വയസ്സുകാരിയുടെ പിതാവ് റെജി.

- Advertisement -

മകളെ തട്ടിക്കൊണ്ടുപോയ കേസില്‍ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്നും അവരുടെ മുമ്പാകെ ഹാജരാകുമെന്നും റെജി പറഞ്ഞു.

പത്തനംതിട്ടയില്‍ നിന്നും മൊബൈല്‍ കണ്ടെടുത്തതിനെ കുറിച്ചും റെജി പ്രതികരിച്ചു. പത്തനംതിട്ടയിലെ താമസസ്ഥലത്ത് നിന്ന് കൊണ്ടുപോയത് താന്‍ ഉപയോഗിച്ചിരുന്ന പഴയ ഫോണാണ്.

കുട്ടികള്‍ ഉപയോഗിക്കാതിരിക്കാന്‍ വേണ്ടിയാണ് ആ ഫോണ്‍ കൊല്ലം ഓയൂരിലെ വീട്ടില്‍ നിന്ന് മാറ്റിവച്ചത് എന്നും റെജി പറഞ്ഞു.

ഏത് പരിശോധനയും നടത്തിക്കോട്ടെ. എന്തെങ്കിലും തെളിവുണ്ടെങ്കില്‍ പൊലീസ് അത് കണ്ടെത്തട്ടെയെന്നും റെജി പറഞ്ഞു.

അതേസമയം തട്ടിക്കൊണ്ടുപോകല്‍ കേസില്‍ തന്നെയും താന്‍ നേതൃത്വം കൊടുക്കുന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനെയും ലക്ഷ്യം വയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആദ്യഘട്ടത്തില്‍ അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോയിരുന്നു. എന്നാല്‍ ആരാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Abin Sunny

Recent Posts

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

25 mins ago

ഇറങ്ങിയിട്ട് ഏകദേശം 1 വർഷം, രാമചന്ദ്ര ബോസ് എന്തുകൊണ്ട് ഓടിടിയിൽ വരുന്നില്ല? വിചിത്ര കാരണവുമായി നിർമ്മാതാവ്

മലയാളത്തിലെ യുവനടന്മാരിൽ മുൻനിരയിൽ നിൽക്കുന്ന നടന്മാരിൽ ഒരാളാണ് നിവിൻ പോളി. ഒരുകാലത്ത് സാക്ഷാൽ മോഹൻലാലിനെ വരെ ബോക്സ് ഓഫീസിൽ കോമ്പറ്റീഷൻ…

41 mins ago

ഒരിക്കൽ കിളികളെ നോക്കി നിന്നപ്പോഴാണ് ഒരു കിളിയും അതിൻ്റെ ഇണയും ചേർന്ന് അങ്ങനെ ചെയ്യുന്നത് കണ്ടത്, തങ്ങൾക്കും അതുപോലെ സംഭവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് സൗഭാഗ്യം, സൗഭാഗ്യയുടെ ആഗ്രഹം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്. സമൂഹം മാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ…

2 hours ago

നിയന്ത്രണം തെറ്റി മേശയിൽ ഇടിച്ച് മമ്മൂട്ടി താഴേക്ക് വീണു, ഷൂട്ടിംഗ് സെറ്റിൽ കൂട്ട നിലവിളി, ഒഴിവായത് വൻ അപകടം

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമാണ് ടർബോ. ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയിൽ…

2 hours ago

പ്രതിഷേധങ്ങൾ ഫലം കണ്ടു, പരസ്യമായി മാപ്പ് പറഞ്ഞു ഷെയ്ൻ നിഗം

മലയാളത്തിലെ യുവതാരങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ഒരു നടനാണ് ഷെയ്ൻ നിഗം. കഴിഞ്ഞദിവസം ഇദ്ദേഹത്തിന്റെ ഒരു പോസ്റ്റ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.…

3 hours ago