സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികളുടെ ഇഷ്ട നടിമാരില്‍ ഒരാളായിരുന്നു ഖുശ്ബു. ഒരു കാലത്ത് വലിയ ആരാധക വൃന്ദം തന്നെ താരത്തിനുണ്ടായിരുന്നു. തമിഴ് നാട്ടില്‍ ആദ്യമായി ഒരു നടിയുടെ പേരില്‍ അമ്പലം പണിതത് ഖുശ്ബുവിന്റെ പേരിലായിരുന്നു.
അത്രയധികം ആരാധകരുള്ള നടിയായിരുന്നു ഖുശ്ബു. തമിഴ് നാട്ടുകാര്‍ക്ക് മാത്രമല്ല മലയാളികള്‍ക്കും ഏറെ ഇഷ്ടമാണ് താരത്തെ. നിരവധി മലയാള ചിത്രങ്ങളിലും ഖുശ്ബു അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ രാഷ്ട്രീയത്തിലും സജീവമാണ് താരം. അഭിനയ തിരക്കില്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇതിലൂടെ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിത വിവാഹ വാര്‍ഷികത്തില്‍ ഭര്‍ത്താവും സംവിധായകനുമായ സുന്ദറിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഖുശ്ബു പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
”ഒപ്പമുള്ള യാത്ര തുടരുന്നു! ഞങ്ങളുടെ ജീവിതത്തിലെ മനോഹരമായ നാലു ചിത്രങ്ങളില്‍. അന്നുമുതല്‍ ഇന്നുവരെ ഒരുമാറ്റവും വന്നിട്ടില്ല. എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കുന്നതിന് നന്ദി.
സ്നേഹിക്കുക, വഴക്കിടുക, ശാസിക്കുക, എല്ലാറ്റിനുമുപരിയായി എന്നെ മനസ്സിലാക്കുക, എന്നെ സ്നേഹിക്കുക. ഞാന്‍ എന്താണോ അതിനെ നിങ്ങള്‍ അംഗീകരിക്കുന്നു. നിങ്ങളെ വിവാഹം ചെയ്തത് അനുഗ്രഹമാണ് ഞാന്‍ കാണുന്നത്.
23 വര്‍ഷങ്ങള്‍, പ്രിയപ്പെട്ട ഭര്‍ത്താവിന് ആശംസകള്‍,” എന്നാണ് ഖുശ്ബു കുറിച്ചത്. പിന്നാലെ നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തിയത്.
View this post on Instagram
അതേസമയം, തന്റെ പിതാവില്‍ നിന്നും താരം നേരിട്ട ലൈഗീക അതിക്രമം അടുത്തിടെ താരം വെളിപ്പെടുത്തിയിരുന്നു. എട്ടാം വയസ്സില്‍ അച്ഛന് തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു എന്നാണ് ഖുശ്ബു പറഞ്ഞത്.
താന്‍ നേരിട്ട അതിക്രമം അമ്മയോട് തുറന്ന് പറയാന്‍ വര്‍ഷങ്ങള്‍ എടുത്തുമെന്നും താരം പറഞ്ഞിരുന്നു. ബര്‍ക്ക ദത്തിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.