News

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സാഹചര്യത്തില്‍ നിയമസഭയില്‍ ചെലവ് ചുരുക്കല്‍

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സാഹചര്യത്തില്‍ നിയമസഭയില്‍ വിവിധങ്ങളായ ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായി ബഹു. സ്പീക്കര്‍ അറിയിച്ചു.

- Advertisement -

1.നിയമസഭാ സമിതികളുടെ അന്തര്‍ സംസ്ഥാന പഠനയാത്രകള്‍ നിയന്ത്രിക്കും. 2.നിയമസഭാ സെക്രട്ടേറിയറ്റില്‍ പുതിയ തസ്തിക സൃഷ്ടിക്കല്‍ പൂര്‍ണ്ണമായി മരവിപ്പിക്കുന്നതാണ്. 3.നിയമസഭാ സെക്രട്ടേറിയറ്റിന്‍റെ പരിഗണനയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ഒരു പ്രവൃത്തി ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. 4.സാമ്പത്തിക ബാധ്യത ചുരുക്കുന്നതിലേക്കായി നിയമസഭാ സെക്രട്ടേറിയറ്റിന്‍റെ നടപ്പ് ചെലവിനങ്ങളുടെ പട്ടിക പരിശോധിച്ച് ഇന്‍റേണല്‍ സ്ക്രൂട്ടിനി വഴി അനിവാര്യമല്ലാത്ത പര്‍ച്ചേസിംഗ് ഉള്‍പ്പെടെ എല്ലാ മേഖലകളിലും 25% ചെലവ് ചുരുക്കലിനുവേണ്ടി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി പ്രത്യേക സമിതിയെ നിയോഗിക്കുന്നതാണ്. 5.സാമാജികരുടെ വാസസ്ഥലത്ത് ഏറ്റവും അനിവാര്യമായതല്ലാത്ത അറ്റകുറ്റപ്പണികള്‍ നിയന്ത്രിക്കുന്നതാണ്. 6.നിയമസഭാ സെക്രട്ടേറിയറ്റ് പുതിയ വാഹനങ്ങള്‍ വാങ്ങുകയില്ല. 7.വാഹനങ്ങളുടെ വിനിയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. 8. ആസ്തി വികസന ഫണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തം മണ്ഡലത്തിലോ അനിവാര്യമായ സാഹചര്യങ്ങളില്‍ ജില്ലയിലോ വിനിയോഗിക്കാന്‍ പ്രത്യേക അനുമതി നല്‍കണമെന്ന് ഗവണ്മെന്‍റിനോട് ആവശ്യപ്പെടുന്നതാണ്. 9.നിയമസഭയില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 24 മണിക്കൂര്‍ ഹെല്‍പ് ഡെസ്ക്കില്‍ ഇതിനോടകം മൂവായിരത്തിലധികം പേര്‍ പല തരത്തിലുള്ള സഹായങ്ങള്‍ക്കായി ബന്ധപ്പെടുകയുണ്ടായി. 10. നിയമസഭാ ജീവനക്കാരുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ സാമൂഹിക അടുക്കളയിലേക്ക് എല്ലാ ദിവസവും 200 ഭക്ഷണപ്പൊതികള്‍ നല്‍കിവരുന്നുണ്ട്.

നിയമസഭയില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളില്‍ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി ബഹു. സ്പീക്കര്‍ അറിയിച്ചു.

mixindia

Recent Posts

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

17 mins ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

2 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

4 hours ago

ജാസ്മിൻ ഫേക്ക് ആണെന്ന് ശ്രീതു.അർജുന്‍ – ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു

അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…

5 hours ago

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

15 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

16 hours ago