Film News

നിങ്ങള്‍ക്കും പങ്കെടുക്കാം; കേരള ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിംഫെസ്റ്റിവലിന് തുടക്കം കുറിച്ചു

കഴിവ് ഉണ്ടായിട്ട് പോലും അഭിനയരംഗത്ത് എത്താതെ പോയ നിരവധി പേര്‍ ഉണ്ട്. പലപ്പോഴും ഷോര്‍ട്ട് ഫിലിമിലൂടെയും മറ്റും തങ്ങളുടെ ആഗ്രഹം സഫലമാക്കാന്‍ ഇവര്‍ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ അത്തരക്കാര്‍ക്ക് ഒരു അവസരം ഒരുക്കുകയാണ് മലയാള സിനിമയിലെ വാട്‌സാപ്പ് കൂട്ടായ്മ ‘വെള്ളിത്തിര’. വെള്ളിത്തിര’യുടെ ഭാഗമായ ‘വെള്ളിത്തിര പ്രൊഡക്ഷന്‍സ്’ ഒരുക്കുന്ന കേരള ഇന്റര്‍നാഷണല്‍ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ (KISFF – 2022) തുടക്കം കുറിച്ചിരിക്കുകയാണ്.

- Advertisement -


ഇതിലൂടെ രണ്ട് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇതില്‍ ഷോര്‍ട്ട് ഫിലിം , മ്യൂസിക്കല്‍ വീഡിയോ ആണ് ഉള്‍പ്പെടുക. ഫെസ്റ്റിവലിന്റെ ലോഗോ ലോഞ്ചും വെള്ളിത്തിര വെബ്സൈറ്റിന്റെ ഉത്ഘാടനവും പ്രശസ്ത സംവിധായകനും കെ.ഐ.എസ്.എഫ്.എഫ് ജൂറി അംഗവുമായ ശ്രീ.സന്തോഷ് വിശ്വനാഥ് എറണാകുളം പ്രസ്സ് ക്ലബ്ബില്‍ വെച്ച് നിര്‍വ്വഹിച്ചു.


വെള്ളിത്തിര ഗ്രൂപ്പ് അഡ്മിനും, കെ.ഐ.എസ്.എഫ്.എഫ് ഫൗണ്ടറും,സി.ഇ.ഒയുമായ ശ്രീ.അല്‍ത്താഫ് പി.ടി, കെ.ഐ.എസ്.എഫ്.എഫ് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശ്രീ.അജു അജീഷ്, പി.ആര്‍.ഒ ശ്രീമതി.മഞ്ജു ഗോപിനാഥ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

മൊമെന്റോയും സര്‍ട്ടിഫിക്കറ്റും കൂടാതെ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകളുമാണ്രണ്ട്കാറ്റഗറികളിലായി വിജയികള്‍ക്ക് നല്‍കുന്നത്. 1000 രൂപയാണു പ്രവേശന ഫീസ്. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളായനീസ്ട്രീം,സൈന പ്ലേ,മെയിന്‍ സ്ട്രീം,സിനിയ, ലൈം ലൈറ്റ് എന്നിവ ഈ ഫെസ്റ്റിവലുമായി സഹകരിക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മ്മാതാക്കള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ഈ ഒ.ടി.ടി കളിലൂടെ പ്രദര്‍ശിപ്പിക്കാനുള്ള അവസരം നല്‍കുന്നതാണു.ഇന്‍ഡ്യന്‍ സിനിമ ഗാലറി,എസ്സാര്‍ മീഡിയ,ഇ.ഡി എസ്സ്.എസ്സ് വെഞ്ചേഴ്‌സ് എന്നിവരും കെ.ഐ.എസ്.എഫ്.എഫുമായി സഹകരിക്കുന്നുണ്ട്.

സംവിധായകന്‍ ശ്രീ.സന്തോഷ് വിശ്വനാഥ്,നടനും സംവിധായകനുമായ ശ്രീ.ബോബന്‍ സാമുവല്‍,ഛായാഗ്രാഹകന്‍ ശ്രീ.വൈദി സോമസുന്ദരം,തിരക്കഥാകൃത്ത് ശ്രീ.രാജേഷ് വര്‍മ, സംഗീത സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ. രതീഷ് വേഗ എന്നിവരാണ് ജൂറി അംഗങ്ങള്‍.

2015 ജനുവരി മുതൽ 2022 ഏപ്രിൽ വരെയുള്ള ഷോർട്ട് ഫിലിമുകളും മ്യൂസിക്കൽ വീഡിയോകളുമാണ് ഫെസ്റ്റിവലിലേക്ക് പരിഗണിക്കുക.
www.vellithira.net എന്ന വെബ്സൈറ്റ് വഴി എൻട്രികൾ സമർപ്പിക്കാവുന്നതാണ്.ഏപ്രിൽ 20 വരെ എൻട്രികൾ
സ്വീകരിക്കും.വിശദ വിവരങ്ങൾക്ക് 9207503603 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്‌.

 

Anusha

Recent Posts

പിണറായി സഖാവല്ലെന്ന തോന്നി. ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചാൽപ്പിന്നെ പ്രസക്തിയില്ല.ഡോക്യുമെന്ററി പിൻവലിച്ചു

പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…

1 hour ago

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

12 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

12 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

12 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

13 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

13 hours ago