തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളിൽ വ്യാപ്യതരായിരിക്കുന്ന അഗ്നിരക്ഷാ സേനാ വിഭാഗത്തിലെ അടിസ്ഥാന വിഭാഗം ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും അഗ്നി രക്ഷാ സേനാ വിഭാഗം ഡയറക്ടർ ജനറലും ഇതിന് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.
നടപടികൾ സ്വീകരിച്ച ശേഷം മൂന്നാഴ്ചക്കകം ഇരുവരും റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
കോവിഡ് അണു നശീകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന അഗ്നിരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് സുരക്ഷാ നടപടികൾ അനുവദിക്കുന്നില്ലെന്ന പരാതിയിലാണ് നടപടി.