Kerala News

തെരുവ് നായ്ക്കള്‍ക്ക് കൂട്ട വാക്‌സിനേഷന്‍ നല്‍കാന്‍ സര്‍ക്കാര്‍; പേയുള്ള നായ്ക്കളെ കൊല്ലാന്‍ സുപ്രിംകോടതിയുടെ അനുമതി വാങ്ങും

തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര നടിപടിക്ക് സര്‍ക്കാര്‍. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ അടിയന്ത നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി. തെരുവുനായ്ക്കള്‍ക്ക് കൂട്ട വാക്സിനേഷന്‍ നല്‍കാനാണ് പ്രധാനപ്പെട്ട തീരുമാനം. ഒരു മാസം നീളുന്ന വാക്സിനേഷന്‍ യജ്ഞമാണ് നടത്തുക. ഈ മാസം 20 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് വാക്സിനേഷന്‍ യജ്ഞം. പേവിഷബാധ ഒഴിവാക്കലിനാണ് മുന്‍ഗണനയെന്നും മന്ത്രി വിശദീകരിച്ചു.

- Advertisement -

അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളാണ് ഇന്ന് യോഗം തീരുമാനിച്ചത്. തെരുവുനായകളുടെ കടിയേല്‍ക്കുന്ന പലര്‍ക്കും പേവിഷബാധയുണ്ടാവുന്നതാണ് അത് മരണകാരണമാകുന്നതെന്ന് മന്ത്രി പറഞ്ഞു. അതിനാല്‍ വലിയ പേവിഷബാധാ ഭീതി നിലനില്‍ക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിലാണ് തെരുവുനായകള്‍ക്ക് കൂട്ടവാക്സിനേഷന്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവയുടെ നേതൃത്വത്തിലായിരിക്കും വാക്‌സിനേഷന്‍ നടക്കുക. ഇതിനായി പ്രത്യേകം സജ്ജീകരിച്ച വാഹനം വാടകയ്ക്ക് എടുക്കാന്‍ അനുമതി നല്‍കും. നായ്ക്കളെ പിടികൂടാന്‍ പരിശീലനം ലഭിച്ചവരെ ഉപയോഗിച്ച് വാക്സിനേഷന്‍ യജ്ഞം ആരംഭിക്കും. കൂടുതല്‍ ആളുകള്‍ക്ക് പരിശീലനം നല്‍കാന്‍ കൊവിഡ് കാലത്ത് രൂപീകരിച്ച സന്നദ്ധസേനയില്‍ നിന്ന് താത്പര്യമുള്ളവരെ ക്ഷണിക്കും. കുടുംബശ്രീകളില്‍ നിന്നുള്ളവരെയും യജ്ഞത്തിന്റെ ഭാഗമാക്കുമെന്നും മന്ത്രി അറിയിച്ചു.

പഞ്ചായത്ത് തലത്തില്‍ നായകള്‍ക്ക് ഷെല്‍ട്ടറുകള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ കണ്ടെത്തും. ഹോട്ട്സ് സ്പോട്ടുകളില്‍ ഇക്കാര്യങ്ങള്‍ക്ക് പ്രത്യേകം ഊന്നല്‍ നല്‍കും. വായിലൂടെയുള്ള വാക്സിനേഷന്റെ സാധ്യതകള്‍ തേടാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, പേയുള്ള നായ്ക്കളെയും അക്രമകാരികളായ നായ്ക്കളേയും കൊല്ലാന്‍ സുപ്രിംകോടതിയുടെ അനുമതി തേടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉടന്‍ സുപ്രിംകോടതിയെ സമീപിക്കും.

അതിനിടെ സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുകയാണ്. ദിവസവും നിരവധി പേര്‍ക്കാണ് തെരുന് നായയുടെ കടിയേല്‍ക്കുന്നത്. കോഴിക്കോട് പന്ത്രണ്ടുവയസുകാരനെ തെരുവ് നായ കടിച്ചുകീറുന്നതിന്റെ ദൃശ്യം പുറത്തുവന്നത് ഭീതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അരക്കിണര്‍ എന്ന സ്ഥലത്തായിരുന്നു സംഭവം. സൈക്കിള്‍ ഓടിക്കുന്ന കുട്ടിയെ വിഡിയോയില്‍ കാണാം. ഇതിനിടെയാണ് അപ്രതീക്ഷിതമായി നായയുടെ ആക്രമണം. സമീപത്തുനിന്ന് ഓടിവന്ന നായ യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നു. നായ കടിച്ചു വലിച്ചതോടെ കുട്ടി സൈക്കിളില്‍ നിന്ന് വീണു. നായ കുട്ടിയെ തലങ്ങും വിലങ്ങും കടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഒടുവില്‍ സമീപത്തെ വീട്ടിലേക്ക് കുട്ടി ഓടിക്കയറിയതോടെയാണ് നായ പടിവിട്ടത്. ഇന്നലെ അരക്കിണറില്‍ മാത്രം നാല് പേരെ തെരുവ് നായ ആക്രമിച്ചിരുന്നു.

Rathi VK

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

3 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

3 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

14 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

15 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

16 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

18 hours ago