Kerala News

ജനങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന കാര്യത്തിലും നമ്പർ വൺ ആയി നമ്മുടെ സർക്കാർ

മനുഷ്യ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ചില കാര്യങ്ങളുണ്ട്. അക്കൂട്ടത്തിൽ പ്രധാനപ്പെട്ടതാണ് കുടിവെള്ളം. ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നതിലും ഒന്നാം സ്ഥാനത്ത് പിണറായി സർക്കാർ തന്നെയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 13 ലക്ഷം വാട്ടര്‍ കണക്ഷനുകള്‍ പുതിയതായി നല്‍കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നാലു ലക്ഷത്തോളം പുതിയ വാട്ടര്‍ കണക്ഷന്‍ മാത്രമാണു നല്‍കിയിരുന്നത്. ജല അതോറിറ്റിയിലൂടെ 11,10,000 കണക്ഷനുകളും ജലനിധിയിലൂടെ 1,76,045 കണക്ഷനുകളും ഭൂജല വകുപ്പ് വഴി 46,548 കണക്ഷനുകളുമാണ് ഈ സർക്കാർ നൽകിയത്.

- Advertisement -

ജലഗുണം പരിശോധിക്കാന്‍ എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും സര്‍ക്കാര്‍ ജലഗുണ പരിശോധനാ ലാബുകള്‍ ആരംഭിച്ചു. വരും വർഷങ്ങളിൽ എല്ലാ ഭവനങ്ങളിലും പൈപ് കണക്ഷനിലൂടെ കുടിവെള്ളം ലഭ്യമാകുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതിയും സർക്കാർ നടപ്പിലാക്കിത്തുടങ്ങി. 2024 ഓടെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ എത്തിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. തിരുവല്ല ചങ്ങനാശേരി കുടിവെള്ള പദ്ധതിയുടെ നവീകരണത്തിന്റെ ഭാഗമായുള്ള പാക്കേജ് 1, 2 പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

നഗരത്തില്‍ 24 മണിക്കൂറും ജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പിണറായി സർക്കാർ ആരംഭിച്ച പദ്ധതിയാണ് തിരുവല്ല – ചങ്ങനാശ്ശേരി നഗര കുടിവെള്ള പദ്ധതി. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 58 കോടി രൂപയ്ക്കാണ് നിലവിൽ തിരുവല്ല ചങ്ങനാശേരി നഗര കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. സർക്കാരിന്റെ ജലജീവൻ പദ്ധതി വൻ വിജയമാണ്. 2020 ഡിസംബർ വരെ ഒരു ലക്ഷത്തിലേറെ കണക്ഷനുകൾ ജലജീവൻ പദ്ധതിയുടെ ഭാഗമായി നൽകിയിട്ടുണ്ട്. ജലജീവൻ വഴിയുള്ള കണക്ഷൻ നടപടിക്രമങ്ങൾ ലളിതമാക്കാനായി വാട്ടർ അതോറിറ്റി മൊബൈൽ ആപ്ലിക്കേഷനു രൂപം നൽകിയിട്ടുണ്ട്. ഈ ആപ് വഴിയായിരിക്കും കണക്ഷൻ സംബന്ധിച്ച നടപടികൾ നിർവഹിക്കുന്നത്.

ഗുണഭോക്താക്കൾ ആധാർ നമ്പരും മൊബൈൽ നമ്പറും മാത്രം നൽകിയാൽ മതിയാകും. ഉദ്യോഗസ്ഥർ ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തി കണക്ഷൻ നടപടികൾ പൂർത്തിയാക്കും. ഗുണഭോക്താക്കളുടെ മൊബൈൽ നമ്പരിലേക്ക് കൺസ്യൂമർ നമ്പരും കൺസ്യൂർ ഐഡിയും എസ്എംഎസ് ആയി അയച്ചുനൽകും. എല്ലാവീട്ടിലും കുടിവെള്ളം, എല്ലാ വീട്ടിലും വൈദ്യുതി, എല്ലാ വീട്ടിലും ഇന്റർനെറ്റ് തുടങ്ങി സാധാരണക്കാരന്റെ ജീവിത നിലവാരം തന്നെ മികച്ചതാക്കി മാറ്റിക്കൊണ്ടുള്ള പദ്ധതികളാണ് പിണറായി സർക്കാർ നടത്തിക്കൊണ്ടുവരുന്നത്. കുടിവെള്ളം, പാർപ്പിടം, ഭക്ഷണം തുടങ്ങി ഒരു സാധാരണക്കാരന് വേണ്ട എല്ലാ സൗകര്യങ്ങളും ഈ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം നടപ്പിലാക്കിയിട്ടുണ്ട്. ജലജീവൻ, ആർദ്രം, ലൈഫ് തുടങ്ങിയവ ജനങ്ങൾ തന്നെ നെഞ്ചിലേറ്റിയ പദ്ധതികളാണ്. ജനക്ഷേമം തന്നെയാണ് സർക്കാർ നൽകുന്ന ഉറപ്പ്.

mixindia

Recent Posts

‘റോക്കിഭായി’കളിച്ചവന്‍.അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് നടി

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…

4 hours ago

ഞാൻ അവിടെ ചെല്ലുമ്പോൾ അങ്ങനെ ഒരു കാര്യം നടന്നുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന് അവർ ഫുൾസ്റ്റോപ്പ് ഇട്ടു – ബിഗ് ബോസ് വീട്ടിൽ പോയ അനുഭവം വെളിപ്പെടുത്തി ദിലീപ്

മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ഷോ ആണ് ബിഗ് ബോസ്. അടുത്തിടെ ദിലീപ് ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.…

5 hours ago

സന്തോഷ വാർത്ത അറിയിച്ചു മാളവിക കൃഷ്ണദാസും ഭർത്താവും, ആശംസകൾ നേർന്നു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക കൃഷ്ണദാസ്. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിലെ നായിക…

5 hours ago