നടി കീര്‍ത്തി സുരേഷിന്റെ വിവാഹവാര്‍ത്ത എപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഈ അടുത്ത് കീര്‍ത്തി വിവാഹിതയാവാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അന്ന് അത് സത്യമായിരിക്കും എന്ന് തന്നെയാണ് ആരാധകരും കരുതിയത്. എന്നാല്‍ ഏറെ വൈകിയാണ് അതൊരു ഫേക്ക് ന്യൂസ് ആണെന്ന് പ്രേക്ഷകര്‍ മനസ്സിലാക്കിയത്. സംഭവത്തിന് പിന്നാലെ കീര്‍ത്തിയുടെ അച്ഛനും നിര്‍മ്മാതാവുമായ സുരേഷ് കുമാറും പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ ഒരു ഇടവേളക്കുശേഷം കീര്‍ത്തിയുടെ പ്രണയ വാര്‍ത്തയാണ് പുറത്തുവന്നത്. എന്നാല്‍ ഇത്രനാള്‍ പരന്ന ഗോസിപ്പ് പോലെയല്ല ഇതെന്നും ഇത് ശരിക്കും ഉള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ 13 വര്‍ഷമായി കീര്‍ത്തി ഒരു റിസോര്‍ട്ട് ഉടമസ്ഥനുമായി പ്രണയത്തിലാണ് എന്നാണ് പുതിയ വാര്‍ത്ത. ഇവര്‍ സ്കൂള്‍ കാലഘട്ടം മുതലുള്ള സുഹൃത്തുക്കള്‍ ആണെന്നും അന്ന് മുതലുള്ള പ്രണയമാണെന്നുമാണ് പറയപ്പെടുന്നത്. വീട്ടുക്കാര് സമ്മതം മൂളിയിട്ടുണ്ടെന്നും നാല് വര്‍ഷത്തിനു ശേഷം വിവാഹമുണ്ടായേക്കും എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ബാലതാരമായി സിനിമയില്‍ എത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധേയമായ വേഷം ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കീര്‍ത്തി സുരേഷ്. ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയായി വളരാന്‍ താരത്തിന് കഴിഞ്ഞു. മലയാളത്തില്‍ കുറച്ച് സിനിമകളില്‍ അഭിനയിച്ച ശേഷം പിന്നീട് തെലുങ്കിലും തമിഴിലുമാണ് കുടൂതല്‍ വേഷങ്ങള്‍ നടി ചെയ്തത്. ഇപ്പോള്‍ മലയാളത്തില്‍ നിന്നും നല്ല അവസരങ്ങള്‍ നടിക്ക് ലഭിക്കുന്നുണ്ട്.