Film News

മലയാളവും തമിഴും തെലുങ്കും അടക്കി ഭരിക്കുന്ന ഈ കൊച്ചു കുഞ്ഞിനെ മനസ്സിലായോ?

സൂപ്പർ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുക എന്നത് മലയാളികൾക്ക് ഒരു പ്രത്യേക ഹരം തന്നെയാണ്. ഇവരുടെ ആരാധകർക്ക് മാത്രമല്ല മറിച്ച് സാധാരണ പ്രേക്ഷകർക്കും ഇത്തരം ചിത്രങ്ങൾ വലിയ ഇഷ്ടമാണ്. അവരുടെ പ്രിയപ്പെട്ട താരങ്ങൾ കുട്ടിക്കാലത്ത് എങ്ങനെയിരുന്നു എന്നത് കാണാൻ പ്രേക്ഷകർക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനു കാരണം സിനിമാതാരങ്ങളെ നമ്മൾ കാണുന്നത് കേവലം നടീനടന്മാർ ആയിട്ടല്ല. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ ഇവരെ കാണുന്നത്.

- Advertisement -

ഇപ്പോൾ ഒരു പെൺകുട്ടിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കുറേ വർഷങ്ങൾക്ക് മുൻപ് എടുത്ത ചിത്രമാണ് ഇത്. ഈ ചിത്രത്തിൽ കാണുന്ന പെൺകുട്ടി ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ്. എങ്കിലും ആദ്യമായി അഭിനയിച്ച മലയാളം സിനിമ ഇൻഡസ്ട്രിയിൽ തന്നെയാണ്. മറ്റുള്ള നടിമാരെപ്പോലെ തമിഴിലും തെലുങ്കിലും അവസരം കിട്ടിയപ്പോൾ മലയാളത്തെ മറക്കുന്ന അവസ്ഥ ഒന്നും ഈ നടി ഉണ്ടായിട്ടില്ല. മലയാളത്തിലും ഇപ്പോഴും സജീവമായി താരം തുടരുന്നു.

ദിലീപ് നായകനായ കുബേരൻ എന്ന ചിത്രത്തിലായിരുന്നു താരം ബാലതാരമായി അഭിനയിച്ചത്. പിന്നീട് വർഷങ്ങൾക്ക് ശേഷം ഇതേ ദിലീപ് തന്നെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച റിങ് മാസ്റ്റർ എന്ന ചിത്രത്തിലെ നായിക ആയിട്ട് ആയിരുന്നു താരം അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറി കീർത്തി സുരേഷ്. തുടർന്ന് തമിഴിലും തെലുങ്കിലും നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തിയത്. നിലവിൽ തെലുങ്കിലെ മുൻനിര താരങ്ങൾക്കൊപ്പം എല്ലാം നടി അഭിനയിച്ചുകഴിഞ്ഞു. തമിഴിലും വിജയ്, സൂര്യ എന്നീ താരങ്ങൾക്കൊപ്പം താരം അഭിനയിച്ചു.

മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മരക്കാർ. പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആൻറണി പെരുമ്പാവൂർ ആണ് ചിത്രത്തിൻറെ നിർമ്മാണം. ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി കീർത്തി സുരേഷ് എത്തുന്നുണ്ട്. എന്നായിരിക്കും ചിത്രത്തിൻറെ റിലീസ് എന്നത് ഇതുവരെ തീരുമാനിച്ചിട്ടില്ല.

Athul

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

1 hour ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

1 hour ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

2 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

2 hours ago