സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയതാരമാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച കീര്‍ത്തി വിവിധ സൗത്ത് ഇന്ത്യന്‍ ഭാഷകളിലെ പ്രിയ നടിയായി മാറുകയായിരുന്നു.
വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് കീര്‍ത്തി ഈ സ്ഥാനം പിടിച്ചെടുത്തത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം.
താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ ഇപ്പോഴിത കീര്‍ത്തിയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഒരാളോട് ഒപ്പം വൈറ്റ് ഗൗണില്‍ നില്ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹ വസ്ത്രം എന്ന് തോന്നിപ്പിക്കുന്നതായിരുന്നു കീര്‍ത്തിയുടെ ഡ്രസ്.
ഇതോടെ നിരവധി പേരായിരുന്നു ചോദ്യങ്ങളുമായി എത്തിയത്. വിവാഹമാണോ, ഇതാണോ ചെറുക്കന് തുടങ്ങി നിരവധി ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇത് താരത്തിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ്. ഈ ചിത്രങ്ങള്‍ കണ്ടാണ് താരത്തിന്റെ ആരാധകര്‍ തെറ്റിദ്ധരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ മുപ്പതാം പിറന്നാള്‍. സഹതാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര് താരത്തിന് ആശംസകളുമായി എത്തിയിരുന്നു. പിറന്നാള്‍ ദിനത്തില്‍ നിരവധി ചിത്രങ്ങളും താരത്തിന്റെതായി പ്രഖ്യാപിച്ചിരുന്നു.