മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കീർത്തി സുരേഷ്. ബാലതാരമായിട്ടാണ് കീർത്തി സുരേഷ് മലയാള സിനിമയിൽ അരങ്ങേറുന്നത്. ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കുബേരൻ എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് കീർത്തി പ്രത്യക്ഷപ്പെടുന്നത്. തുടർന്ന് ഇതേ ദിലീപിൻറെ തന്നെ നായികയായിട്ടാണ് കീർത്തി സുരേഷ് മലയാളത്തിൽ തിരിച്ചുവരവ് നടത്തുന്നത്.
റിങ് മാസ്റ്റർ എന്ന ചിത്രത്തിൽ ദിലീപിൻ്റെ നായിക ആയിരുന്നു കീർത്തി സുരേഷ്. അധികം വൈകാതെ തന്നെ തമിഴ് അരങ്ങേറ്റവും കീർത്തി സുരേഷ് നടത്തി. ധനുഷിൻ്റെ നായിക ആയിട്ടായിരുന്നു കീർത്തി സുരേഷ് തമിഴിൽ എത്തിയത്. പിന്നീട് അധികം വൈകാതെ തന്നെ തെലുങ്കിൽ സജീവമാവുകയും ചെയ്തു താരം.
ഇപ്പോൾ ഒരു തെലുങ്ക് സിനിമയുടെ ലൊക്കേഷനിലാണ് കീർത്തി സുരേഷ്. അറിയാതെ ഷൂട്ടിങ്ങിനിടെ കിടന്നുറങ്ങിയപ്പോൾ എട്ടിൻറെ പണിയാണ് ലൊക്കേഷനിൽ ഉള്ളവർ നൽകിയത്. സിനിമയിലെ ഹീറോ നിതിൻ, വെങ്കി അത്ലൂരി എന്നിവർ ചേർന്നാണ് കീർത്തിക്ക് ഈ മുട്ടൻ പണി നൽകിയത്. ഉറങ്ങിക്കിടക്കുന്ന കീർത്തിയുടെ പിന്നിൽ വന്നു കോപ്രായങ്ങൾ കാണിച്ചു കൊണ്ട് സെൽഫി എടുക്കുകയായിരുന്നു ഇവർ ചെയ്തത്. കീർത്തി സുരേഷ് തന്നെയാണ് ഈ ഫോട്ടോ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവിട്ടത്.
ഒരിക്കലും ഷൂട്ടിങ്ങിനിടെ ഉറങ്ങരുത് എന്ന പാഠം ഞാനിന്ന് പിടിച്ചു. ഇത് ഞാൻ വെറുതെ വിടുമെന്നു കരുതേണ്ട. ഇതിനു ഞാൻ പകരം ചോദിച്ചിരിക്കും – ഇതായിരുന്നു ചിത്രത്തിന് കീർത്തി സുരേഷ് നൽകിയ ക്യാപ്ഷൻ. നിമിഷങ്ങൾക്കകം തന്നെ ചിത്രം വൈറലാവുകയും ചെയ്തു.
ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…
സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…
മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…
കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…
മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…