ഒരു പിടി നല്ല കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടിയാണ് കീര്‍ത്തി സുരേഷ്. മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന കീര്‍ത്തി പിന്നീട് മറ്റു ഭാഷ ചിത്രങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. അവിടെയും തന്റേതായ ഒരു സ്ഥാനം കണ്ടെത്താന്‍ കീര്‍ത്തിക്ക് സാധിച്ചു. അഭിനയത്തില്‍ മറ്റ് നടിന്മാരെക്കാള് ഒരു പടി മുന്നിലാണ് കീര്‍ത്തി സുരേഷ്. വലിയ ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് തന്നെ കീര്‍ത്തി തിരിച്ചെത്തി. ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് കീര്‍ത്തി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ കീര്‍ത്തി ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട് അധികവും സാരി ഉടുത്തുകൊണ്ടുള്ള കിടിലന്‍ ചിത്രങ്ങളും കീര്‍ത്തി ആരാധകരെ കാണിക്കാറുണ്ട്. ഇപ്പോഴിതാ ചുവന്ന പട്ട് സാരിയില്‍ അതീവ സുന്ദരിയായി കീര്‍ത്തി എത്തിയത്. ഇതിന് ചേരുന്ന വലിയ മോഡല്‍ ആഭരണങ്ങളും താരം അണിഞ്ഞിട്ടുണ്ട്. മാലയും വളയും മോതിരവും അരപ്പട്ടയും ആകര്‍ഷണം തന്നെ. പതിവുപോലെ ചിത്രത്തിന് താഴെ സ്നേഹം അറിയിച്ച് ആരാധകരും എത്തി.
പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും പഴയകാല ചലച്ചിത്ര നടി മേനകയുടെയും മകളാണ് കീര്‍ത്തി. 2000ല്‍ ബാലതാരമായി ചലച്ചിത്രങ്ങളില്‍ അഭിനയിച്ച കീര്‍ത്തി, പഠനവും ഫാഷന്‍ ഡിസൈനില്‍ ബിരുദവും നേടിയ ശേഷം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്രരംഗത്തേക്ക് തിരിച്ചു വന്നത്. 2013ല്‍ പ്രിയദര്ശന് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലി എന്ന ചിത്രമാണ് നായികയായുള്ള കീര്‍ത്തിയുടെ ആദ്യ ചലച്ചിത്രം.
സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ന്യൂ ഡല്‍ഹിയില്‍ പിയരെല്‍ അക്കാദമിയില്‍ നിന്നും ഫാഷന്‍ ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദമെടുത്തു കീര്‍ത്തി. ഫാഷന്‍ ഡിസൈനിങ്ങില്‍ താല്പര്യം ഉള്ളതുകൊണ്ട് ലെണ്ട്നില്നിന്നും ഫാഷന്‍ ഡിസൈനിഗ് പഠനം പൂര്‍ത്തിയാക്കി.