മലയാള സിനിമയിലെ മികച്ച ജോഡികള്‍ ഏതെന്ന് ചോദിച്ചാല്‍ ഒരു സംശയവും ഇല്ലാതെ പറയും അത് ദിലീപും കാവ്യ മാധവനും തന്നെയെന്ന്. ഇരുവരും ഒന്നിച്ച് ചെയ്ത സിനിമകളെല്ലാം വിജയിച്ചിരുന്നു. ചിത്രങ്ങളില്‍ ജോഡികളായി എത്തിയിരുന്ന താരങ്ങള്‍ പിന്നീട് ജീവിതത്തിലും ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാവ്യ മാധവന്റെ ആദ്യ സിനിമയില്‍ നായകനായി എത്തിയിരുന്നത് ദിലീപ് ആണ്. തുടര്‍ന്ന് ഇരുവരും ജോഡികള്‍ ആക്കിക്കൊണ്ട് നിരവധി ചിത്രം നിര്‍മ്മിച്ചു , എല്ലാം വമ്പന്‍ വിജയം നേടി.
ആദ്യം ദിലീപിനെ കാവ്യ കണ്ടപ്പോള്‍ അങ്കിള്‍ എന്നായിരുന്നു വിളിച്ചത് , പിന്നീട് ദിലീപ് ആണ് ആ വിളി മാറ്റിച്ചത്, അതെന്തായാലും ഇരുവര്‍ക്കും ഗുണം ചെയ്തു , ഇന്ന് ദിലീപിന്റെ ഭാര്യ കൂടിയാണ് കാവ്യ , സന്തോഷകരമായ ഒരു കുടുംബജീവിതം ഈ ദമ്പതികള്‍ നയിക്കുന്നു. ഇരുവര്‍ക്കും മഹാലക്ഷ്മി എന്നൊരു മകള്‍ കൂടി ഉണ്ട്.
ഇപ്പോഴിതാ കാവ്യ മീനാക്ഷിയെ എടുത്തു നില്ക്കുന്ന ഒരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. മീനാക്ഷി കുഞ്ഞായിരുന്ന സമയത്ത് ആയിരുന്നു മഞ്ജുവിനൊപ്പം ലൊക്കേഷനില്‍ എത്തിയത്. ഇവിടെ നിന്നായിരുന്നു കാവ്യ മീനാക്ഷിയെ എടുത്തത്, എന്നാല്‍ കുഞ്ഞു മീനാക്ഷി ചിനിങ്ങികൊണ്ട് കാവ്യയുടെ ഒക്കത്ത് നില്‍ക്കുന്നത് ചിത്രത്തില്‍ നിന്ന് കാണാം. ഈ ഫോട്ടോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.
അതേസമയം വിവാഹത്തോടെയാണ് കാവ്യ സിനിമയില്‍ നിന്നും മാറി നിന്നത് . ദിലീപ് ഇന്നും അഭിനയരംഗത്ത് ഉണ്ട് . കാവ്യയുടെ തിരിച്ചുവരവ് ആരാധകര്‍ ഒത്തിരി ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനു സാധ്യത ഏറെ കുറവാണ് .