തൻറെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് കാവ്യാ പ്രകാശ്. ഒരുപക്ഷേ ഈ ഒരു പേര് മലയാളികൾക്ക് അത്ര പരിചിതമാവണമെന്നില്ല. എന്നാൽ വികെ പ്രകാശ് എന്ന വ്യക്തിയെ അറിയാത്ത സിനിമ പ്രേമികൾ കേരളത്തിൽ ഉണ്ടാവില്ല. പ്രശസ്ത സംവിധായകനാണ് ഇദ്ദേഹം. പിതാവിൻറെ സിനിമ ചർച്ചയ്ക്കിടയിൽ അപ്രതീക്ഷിതമായാണ് കാവ്യ വാങ്ക് എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.
ഉണ്ണി ആര് തിരക്കഥ എഴുതിയ ചിത്രമാണ് ഇത്. പ്രത്യേക ജൂറി പരാമർശമാണ് ചിത്രം സ്വന്തമാക്കിയത്. നാലു പെൺകുട്ടികളുടെ നാലു ആഗ്രഹങ്ങൾ പറയുന്ന ചിത്രമാണ് ഇത്. കോഴിക്കോട് സ്വദേശിനിയായ കാവ്യ ബംഗളൂരുവിൽ ആണ് വളർന്നത്. സിനിമയുടെ ഒരു ഘട്ടത്തിൽ പോലും വി കെ പ്രകാശിന് ഇടപെടേണ്ടി വന്നിട്ടില്ല. പ്രശസ്ത കഥാകൃത്ത് ഉണ്ണി ആര് ബിടെക് എന്ന സിനിമയുടെ സംവിധായകൻ മൃദുൽ നായർ എന്നിവർ ആണ് സിനിമയിൽ ഗുരുക്കന്മാർ എന്ന് കാവ്യ പറയുന്നു.
ബിടെക് എന്ന ചിത്രത്തിൻറെ അസിസ്റ്റൻറ് ഡയറക്ടർ ആയിരുന്നു താരം. ഉണ്ണി ആർ കാവ്യയോട് ചോദിച്ചതാണ് ഇത് സിനിമയാക്കി കൂടെ എന്ന്. കഥ പറഞ്ഞപ്പോൾ കാവ്യയുടെ മുഖത്തെ മിന്നിമറഞ്ഞ ഭാവങ്ങൾ കണ്ടായിരിക്കാം അദ്ദേഹം അങ്ങനെ ചോദിച്ചത് എന്ന് കാവ്യ പറയുന്നു. പിതാവുമായി ഒരു പ്രോജക്ട് ചർച്ച ചെയ്യാൻ വന്നപ്പോഴായിരുന്നു ഇത്. ആ ഒരു കൂടിക്കാഴ്ചയാണ് ആദ്യ സിനിമയ്ക്കുള്ള നിമിത്തമായത് എന്ന് കാവ്യ പറയുന്നു.
ഇതിൻറെ പേരിൽ ഒരു മതവികാരം വണപ്പെടില്ല എന്ന് ഉറപ്പായിരുന്നു എന്ന് മുൻപ് കാവ്യ പറഞ്ഞിട്ടുണ്ട്. ഒരു മതത്തെയും വെല്ലുവിളിക്കാതെയാണ് ചിത്രം പൂർത്തിയാക്കിയത് എന്നും താരം പറയുന്നു. ഒരു പരസ്യ സംവിധായിക ആയിരുന്നു കാവ്യ. ചെറിയ സമയത്തിനുള്ളിൽ പറയേണ്ട കാര്യം പറയാൻ പഠിച്ചത് പരസ്യ സംവിധാനത്തിലൂടെ ആണ് എന്ന് കാവ്യ പറയുന്നു.
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…
വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…