ജയസൂര്യ ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കത്തനാല്.കത്തനാറിന്റെ പ്രീപ്രൊഡക്ഷന് ജോലികള്‍ ആരംഭിച്ചതായി ജയസൂര്യ ഇന്നലെ അറിയിച്ചിരുന്നു.
ജംഗിള്‍ ബുക്ക്, ലയണ്‍ കിങ് തുടങ്ങിയ വിദേശ സിനിമകളില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വിര്ച്യുല് പ്രൊഡക്ഷന്‍ ഉപയോഗിച്ചുകൊണ്ടാണ് കത്തനാര് ചിത്രീകരിക്കുന്നതെന്ന് ജയസൂര്യ അറിയിച്ചിരുന്നു.
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രം കൂടിയാണ് കത്തനാര്. ഇപ്പോഴിത ഈ ബിഗ്ബജറ്റ് ചിത്രത്തിന് വേണ്ടി വമ്പന്‍ സ്റ്റുഡിയോ ഒരുങ്ങുന്നു.
എറണാകുളത്ത് ആണ് വമ്പന്‍ സ്റ്റുഡിയോ ഒരുങ്ങുന്നത്. ഇന്ത്യയില്‍ ആദ്യമായി വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സാങ്കേതിക വിദ്യയില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി എറണാകുളത്ത് 36 ഏക്കറില്‍ തെന്നിന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിങ്ങ് ഫ്ളോര്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍.
സിനിമയുടെ നിര്‍മാതാവായ ഗോകുലം മൂവീസ് ആണ് ചിത്രത്തിന്റെ സാങ്കേതികതയ്ക്ക് വേണ്ട ഷൂട്ടിങ് ഫ്ളോര്‍ നിര്‍മിച്ചു നല്‍കുന്നത്. 40000 സ്ക്വയര്‍ ഫീറ്റിലാണ് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിങ് ഫ്ളോര്‍ സിനിമയ്ക്കായി നിര്‍മ്മിക്കുന്നത്.
റോജിന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏഴ് ഭാഷകളിലായാണ് റിലീസ് ചെയ്യുക. ആര്. രാമാനന്ദാണ് ചിത്രത്തിന്റെ കഥയെഴുതിയത്. ഗോകുലം ഗോപാലാന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷനും പ്രിന്‍സിപ്പിള്‍ ഫോട്ടോഗ്രാഫിയും പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷമെടുക്കും.