തിരുവനന്തപുരം : കാര്യവട്ടം സര്‍വ്വകലാശാല ക്യാമ്പസിലെ വാട്ടര്‍ ടാങ്കിനുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയം.
അസ്ഥികൂടത്തിന് സമീപത്ത് നിന്ന് തലശേരി വിലാസത്തിലുള്ള ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.
വാട്ടര്‍ ടാങ്കിനുള്ളില്‍ നിന്നും തൊപ്പിയും കണ്ണടയും കണ്ടെത്തി. അസ്തികൂടം ഫൊറന്‍സിക് സംഘം പരിശോധിക്കുകയാണ്.
പുരുഷന്റെ ശരീരാവശിഷ്ടിങ്ങളെന്നാണ് പ്രാഥമിക നിഗമനം. ടാങ്കിനുള്ളിലേക്ക് തൂങ്ങിമരിച്ചതെന്നാണ് സംശയിക്കുന്നത്. കുരിക്കിട്ട ഒരു കയറും കണ്ടെത്തിയിട്ടുണ്ട്. ടാങ്കിനു പുറത്ത് നിന്നും ഒരു കയര്‍ കെട്ടി ആ കയര്‍ ടാങ്കിന് അകത്തേക്ക് ഇട്ടിട്ടുണ്ട്.
ഇതില്‍ തൂങ്ങി മരിച്ച ശേഷം മൃതദേഹം അഴുകി ടാങ്കിന് അകത്തേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഇന്നലെ വൈകുന്നേരമാണ് ക്യാമ്പസിലെ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന വാട്ടര്‍ ടാങ്കിനുള്ളില്‍ അസ്തികൂടം കണ്ടെത്തിയത്.
സ്ഥലത്ത് പരിശോധന നടത്തിയ ജീവനക്കാരാണ് ഒരു കുടയും ബാഗും വാട്ടര്‍ ടാങ്കിന് സമീപം കണ്ടത്. പരിശോധന നടത്തിയപ്പോഴാണ് അസ്തി കഷങ്ങള്‍ ടാങ്കിനുള്ളില്‍ കണ്ടത്.