വളരെ പെട്ടെന്നാണ് താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടാറുള്ളത്. താരങ്ങളുടെ ഓരോ വിശേഷങ്ങളും അറിയാൻ പ്രേക്ഷകർക്ക് താല്പര്യം ഏറെയാണ്. മിക്ക താരങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ ഒക്കെ വളരെ സജീവം. തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും ഇവർ സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത് ഒരു ചിത്രമാണ്. ചിത്രത്തിൽ ഒരു കുഞ്ഞുവാവയെ കാണുവാൻ സാധിക്കും. ഇതാരാണെന്ന് ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് തിരിച്ചറിയാൻ പറ്റുമോ? അങ്ങനെ സാധിക്കും എങ്കിൽ നിങ്ങൾ നല്ലൊരു സിനിമാപ്രേമി തന്നെയാണ്. നീ സാധിക്കുന്നില്ല എങ്കിൽ ആളാരാണെന്ന് ഒരു ക്ലൂ തരാം. ലോല എന്ന വിളിപ്പേരുള്ള ഒരു നടിയാണ് ഇത്. ഇനിയും പിടികിട്ടിയില്ല എങ്കിൽ ആൾ ആരാണെന്ന് പറയാം.
View this post on Instagram
ബോളിവുഡ് താരം കരിഷ്മ കപൂർ ആണ് ചിത്രത്തിൽ ഉള്ളത്. ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത് ആവട്ടെ കരിഷ്മയുടെ സഹോദരി കരീനയും. ഞങ്ങളുടെ കുടുംബത്തിന് അഭിമാനം. തനിക്ക് ഏറ്റവും പ്രിയപ്പെട്ട നിൻറെ ചിത്രമാണിത്. പിറന്നാൾ ആശംസിച്ചുകൊണ്ട് കരീന എഴുതിയ കുറിപ്പിൽ കുറിച്ചത് ഇങ്ങനെ.
ഇന്ത്യൻ സിനിമയുടെ ഫസ്റ്റ് ഫാമിലി എന്നറിയപ്പെടുന്ന കപൂർ കുടുംബത്തിലാണ് താരം ജനിച്ചത്. വിവാഹത്തിനുശേഷമാണ് സിനിമയിൽ നിന്നും താരം വിട്ടുനിൽക്കുന്നത്. ടിവി ഷോകളിൽ സജീവമാണ് കരിഷ്മ. എന്തായാലും പുതിയ ചിത്രം ഇപ്പോൾ ശ്രദ്ധ നേടുകയാണ്.