കഴിഞ്ഞ വര്‍ഷം പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് കാന്താര. റിഷബ് ഷെട്ടി നായകനായി എഴുതി സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായിരുന്നു. പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം പ്രേക്ഷക നിരൂപണ പ്രശംസ ഒരുപോലെ നേടിയിരുന്നു.
ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ സിനിമയ്ക്ക് രണ്ട് ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. കാന്താര രണ്ടാം ഭാഗമാണെന്നും സിനിമയ്ക്ക് പ്രീക്വല്‍ ഉണ്ടാകുമെന്നുമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്
ഇതോടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ പ്രീക്വലിന് വേണ്ടി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്.
‘ഉഗാദിയുടെയും പുതുവര്‍ഷത്തിന്റെയും ഈ വേളയില്‍ ‘കാന്താര 2’വിന്റെ എഴുത്ത് ജോലികള്‍ ആരംഭിച്ചിരിക്കുകയാണ് എന്ന് അറിയിക്കുകയാണിപ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
ನಾಡಿನ ಸಮಸ್ತ ಜನತೆಗೆ ಯುಗಾದಿ ಹಬ್ಬದ ಶುಭಾಷಯಗಳು.
Happy Ugadi !
ಬರವಣಿಗೆಯ ಆದಿ…Kantara writing begins ! pic.twitter.com/6nfIfCeEiu
— Rishab Shetty (@shetty_rishab) March 22, 2023
ഞങ്ങള്‍ ഏറെ അഭിമാനത്തോടെ ഈ വിവരം നിങ്ങള്‍ പ്രേക്ഷകരെ അറിയിക്കുന്നു. മറ്റൊരു ആകര്‍ഷകമായ കഥ നിങ്ങള്‍ക്ക് ഇത്തവണയും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ വഴിയേ അറിയിക്കും’. നിര്‍മ്മാതാക്കള്‍ ട്വിറ്ററില്‍ കുറിച്ചു.
കന്നടയില്‍ ഒരുങ്ങിയ കാന്താരയില്‍ പ്രധാന വേഷം ചെയ്തത് റിഷഭ് ഷെട്ടിയായിരുന്നു.റിഷബ് ഷെട്ടി തന്നെയാണ് സിനിമയുടെ സംവിധാനവും രചനയും നായക വേഷവും ചെയ്തിരിക്കുന്നത്.