Film News

സൂപ്പർതാരങ്ങൾക്ക് പുല്ലുവില. സൽമാൻ ഖാൻ്റേയും, അക്ഷയ് കുമാറിൻ്റേയും ചിത്രങ്ങൾ നിരസിച്ചു കങ്കണ. അതിൻറെ കാരണമെന്തെന്ന് അറിയുമോ?

ഇന്ത്യയെമ്പാടും അറിയപ്പെടുന്ന സൂപ്പർ നായികയാണ് കങ്കണ. പ്രബലമായ ആരാധക വൃന്ദവും ഉണ്ട് താരത്തിന്. ശക്തമായ നിലപാടുകൾ ഉള്ള വ്യക്തി കൂടിയാണ് താരം. തൻറെ നിലപാടുകൾ വിളിച്ചു പറയുവാൻ താരത്തിന് യാതൊരു മടിയുമില്ല. മുഖം നോക്കാതെ തന്നെ കങ്കണ അതൊക്കെ പറയുകയും ചെയ്യും. വിവാദങ്ങൾ കങ്കണയ്ക്ക് ഒരു പുത്തരിയല്ല. ഇതിനെയൊക്കെ ഒറ്റയ്ക്ക് നേരിടാനുള്ള തൻറെടവും താരത്തിന് ഉണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാനാണ് താരത്തിന് ഇഷ്ടം. ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിലൂടെയാണ് താരം ഹിന്ദിയിൽ അരങ്ങേറുന്നത്. ഒരു സെൽഫ് മെയ്ഡ് സൂപ്പർ നായികയാണ് കങ്കണ എന്ന് നിസംശയം പറയാം. താരം ഒഴിവാക്കിയ സൂപ്പർതാരങ്ങളുടെ ചിത്രങ്ങളെ കുറിച്ചാണ് ഇപ്പോൾ ബോളിവുഡിൽ ചർച്ച.

- Advertisement -

സൽമാൻ ഖാൻ അഭിനയിച്ച ഹിറ്റ് ചിത്രമാണ് സുൽത്താൻ. അനുഷ്ക ശർമ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഈ വേഷത്തിന് ആദ്യം സമീപിച്ചത് കങ്കണയെ ആയിരുന്നു എന്നാണ് സൂചന. എന്നാൽ താരം ഈ ചിത്രം നിരസിച്ചു. ചിത്രത്തിൽ തനിക്ക് ചെയ്യാൻ ഒന്നും ഇല്ല എന്ന് പറഞ്ഞാണ് താരം ഇത് ഒഴിവാക്കിയത്. ബജ്രംഗി ഭായിജാന് എന്ന മറ്റൊരു ചിത്രത്തിലും താരത്തെ ആണ് ആദ്യം സമീപിച്ചത്. എന്നാൽ ഇതും താരം നിരസിക്കുകയായിരുന്നു. പിന്നീട് കരീന ആണ് ചിത്രത്തിൽ നായികയായി എത്തിയത്.

അക്ഷയ് കുമാർ നായകനായി എത്തിയ എയർ ലിഫ്റ്റ് എന്ന ചിത്രത്തിലും കങ്കണയെ ആയിരുന്നു ആദ്യം പരിഗണിച്ചത്. എന്നാൽ മറ്റ് ചിത്രങ്ങളുടെ തിരക്ക് കാരണം താരം ഇത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. നിമ്രോദ് കൗർ ആണ് ചിത്രത്തിൽ പിന്നീട് നായികയായി എത്തിയത്. ഇതും ഒരു സൂപ്പർഹിറ്റ് ചിത്രമായിരുന്നു. ഏറെ പ്രേക്ഷക പ്രശംസ നേടുകയും ചെയ്തു. ബോളിവുഡിലെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമാണ് ദി ഡേർട്ടി പിക്ചർ. പ്രശസ്ത തെന്നിന്ത്യൻ താരം സിൽക് സ്മിതയുടെ ജീവിത കഥയാണ് ചിത്രം പറഞ്ഞത്. വിദ്യാബാലനാണ് ഇതിൽ നായികയായി എത്തിയത്.

വിദ്യയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന് എന്ന് നിസ്സംശയം പറയാവുന്ന ചിത്രം. പിന്നീട് വിദ്യയെ അഭിനന്ദിച്ചുകൊണ്ട് കങ്കണ വന്നിരുന്നു. ഈ സിനിമയിലേക്ക് തന്നെ ക്ഷണിച്ചിരുന്നു എന്നും എന്നാൽ ഇതിന് സാധ്യത കണ്ടെത്താൻ തനിയ്ക്ക് കഴിഞ്ഞില്ലെന്നും താരം പിന്നീട് പറഞ്ഞിരുന്നു. വിദ്യാബാലൻ ചെയ്തതിലും മനോഹരമായ ചെയ്യാൻ തനിക്ക് കഴിയുമെന്ന് തോന്നുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു.

Anusha

Recent Posts

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

37 mins ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

3 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

3 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

3 hours ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

4 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

4 hours ago