മലയാളികൾക്ക് കനിഹ വളരെ പ്രിയങ്കരിയായ നായികയാണ്, മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ താരം സംഭാവന ചെയ്തിട്ടുണ്ട്, സൂപ്പർ സ്റ്റാർസിനൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായ താരം പങ്ക് വെക്കുന്ന ഓരോ പോസ്റ്റും നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്, ഇപ്പോൾ അത്തരത്തിൽ തന്റെ ഗർഭ സമയത്തും അത് കഴഞ്ഞും ജീവിതത്തിൽ ഉണ്ടായ ചില പ്രശ്നങ്ങളും വിഷമങ്ങളും തുറന്ന് പറയുകയാണ് താരം…
താരത്തിന്റെ പോസ്റ്റ് ഇങ്ങനെ: അതേ എനിക്ക് വലിയ കുഞ്ഞായിരുന്നു..ഗര്‍ഭകാലത്ത് അമിതവലുപ്പമുള്ള വയറായിരുന്നു എനിക്ക്, അത് ഞാന്‍ അഭിമാനത്തോടെ തന്നെ കൊണ്ടു നടന്നിരുന്നു. പല അമ്മമാരെയും പോലെ പ്രസവ ശേഷം പഴയ രൂപത്തിലേക്ക് തിരിച്ച് വരാനുള്ള അവസരം എനിക്കുണ്ടായിരുന്നില്ല. കാരണം എന്റെ കുഞ്ഞിന് ജനിച്ചയുടനെ തുറന്ന ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ടി വന്നു. അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ട്, എന്റെ മകന് അതിജീവിച്ചവനാണ്. അവന് ജീവിതം തിരഞ്ഞെടുത്തു.
ഈ പോസ്റ്റ് പക്ഷെ അതിനെക്കുറിച്ചല്ല, ഞാനെങ്ങനെ പഴയ രൂപത്തിലേക്ക് തിരിച്ചെത്തി എന്നതിനെക്കുറിച്ചാണ്. വളരെ ലളിതമായ ഒരു നിയമം മാത്രമേ ഞാന്‍ പിന്തുടര്‍ന്നൊള്ളു. നിങ്ങളുടെ ജീവിതം, നിങ്ങളുടെ ശരീരം, നിങ്ങളുടെ അവകാശം.ഈ നിമിഷം വരെ എന്റെ ശരീരത്തെക്കുറിച്ചോ ഞാന്‍ കുഞ്ഞിനെ നോക്കുന്ന രീതിയെക്കുറിച്ചോ ഉള്ള മറ്റുള്ളവരുടെ കമന്റുകള്‍ എന്നെ ബാധിച്ചിട്ടില്ല. എനിക്കെന്താണോ നേടേണ്ടത് അതിനായി ഞാന്‍ നിശബ്ദമായി പ്രയത്നിച്ചു.
ഇന്നും പലരും ചിന്തിക്കുമായിരിക്കും അല്ലെങ്കില്‍ കമന്റ് ചെയ്യും എന്തിന് ഞാന്‍ ഫിറ്റ്നസ് തിരഞ്ഞെടുത്തു എന്ന്. ഞാനിതെന്റെ കരിയറിന് വേണ്ടി തിരഞ്ഞെടുത്തു എന്നായിരിക്കും നിങ്ങളില്‍ പലരും കരുതുന്നത്. പക്ഷേ എന്റെ ഉത്തരം അല്ലാ എന്നാണ്. ഞാനിത് എനിക്കുവേണ്ടി ചെയ്തതാണ്. എന്റെ ആരോഗ്യകരമായ ഭാവിക്കായി ഞാന്‍ കരുതുന്ന സമ്ബാദ്യമാണത്. അതുകൊണ്ട് ആരോഗ്യകരമായി ഭക്ഷിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ.
ആരോഗ്യകരമായ ഭാവി ഇന്ന് നിങ്ങളുടെ കൈയ്യിലാണ്. ഒരു ദിവസം കുറഞ്ഞത് ഒരു മണിക്കൂര്‍ മാത്രമേ അതിനായി വേണ്ടൂ. സ്വയം നല്ല ആരോഗ്യം സമ്മാനിക്കൂ. എനിക്ക് കഴിയുമെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്കായിക്കൂടാ?