Film News

എന്തുകൊണ്ട് ആളുകൾ തെന്നിന്ത്യൻ സിനിമകൾ ഇഷ്ടപ്പെടുന്നു? 4 കാരണങ്ങൾ വെളിപ്പെടുത്തി കങ്കണ റണാവത്, താരം ആദ്യമായിട്ടാണ് ഒരു സത്യം പറഞ്ഞത് എന്ന് മലയാളികൾ

നിരവധി വിവാദ പരാമർശങ്ങൾ നടത്തി കുപ്രസിദ്ധി നേടിയ താരമാണ് കങ്കണ റണാവത്. അതേസമയം മികച്ച ഒരു നടി കൂടിയാണ് താരം. നിരവധി അവാർഡുകൾ ആണ് താരം വാരിക്കൂട്ടിയത്. അതേസമയം രാജ്യത്ത് നടക്കുന്ന പലകാര്യങ്ങളിലും താരം വിവാദമായ പ്രസ്താവനകൾ നടത്തിയിരുന്നു. ഇതുകൊണ്ടുതന്നെ നടിയുടെ ട്വിറ്റർ അക്കൗണ്ട് അവർ നിരോധിക്കുകയും ചെയ്തു. ഇപ്പോൾ ഇൻസ്റ്റഗ്രാം വഴിയാണ് താരം പ്രസ്താവനകൾ എല്ലാം നടത്തുന്നത്. ഇപ്പോൾ തെന്നിന്ത്യൻ സിനിമകളെക്കുറിച്ചുള്ള തടിയുടെ അഭിപ്രായമാണ് ശ്രദ്ധിക്കപ്പെടുന്നത്.

- Advertisement -

നാല് കാരണങ്ങൾ ആണ് താരം നിരത്തുന്നത്. അല്ലു അർജുൻ, യാഷ് എന്നിവരുടെ ചിത്രങ്ങൾ പങ്കു വച്ചു കൊണ്ടാണ് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഈ കാര്യം തുറന്നു പറഞ്ഞത്. അല്ലു അർജുൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പുഷ്പ, യാഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കെ ജി എഫ് എന്നീ ചിത്രങ്ങളിലെ പിക് ആണ് താരം ഷെയർ ചെയ്തത്. എന്തുകൊണ്ടാണ് തെന്നിന്ത്യൻ സിനിമകളിൽ ആളുകൾ ഇത്രയും ഇഷ്ടപ്പെടുന്നത് എന്ന് തെളിയിക്കുന്ന 4 കാരണങ്ങൾ ആണ് താരം പറഞ്ഞത്. നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ അനുകൂലിച്ചു കൊണ്ടും പ്രതികൂലിച്ച കൊണ്ടും രംഗത്തെത്തുന്നത്.

“തെന്നിന്ത്യൻ സിനിമകൾക്കും തെന്നിന്ത്യൻ താരങ്ങൾക്കും വലിയ സ്വീകാര്യത ലഭിക്കാനുള്ള കാരണങ്ങൾ ഇവയൊക്കെയാണ്: 1. അവർ ഇന്ത്യൻ കൾച്ചറിൽ അടിസ്ഥാനമാക്കിയുള്ളതാണ്. 2. അവർ കുടുംബ ബന്ധങ്ങൾക്ക് വില നൽകുന്നു. 3. പാശ്ചാത്യ സിനിമകളിൽ കാണുന്നതുപോലെ അവർ സംസ്കാരത്തെ അനുകരിക്കാൻ നിൽക്കാറില്ല. വളരെ പച്ച ആയിട്ടുള്ള ജീവിതയാഥാർത്ഥ്യങ്ങളെ ആണ് അവർ കാണിക്കുന്നത്. 4. സിനിമയോടുള്ള അവരുടെ പാഷനും പ്രൊഫഷണലിസവും എടുത്തു പറയേണ്ടതു തന്നെയാണ്. ഒരിക്കലും ബോളിവുഡിനെ അവരെ മലീമസമാക്കാൻ അനുവദിക്കരുത്” – ഇതായിരുന്നു താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

ഇപ്പോൾ ഹിന്ദി സിനിമകളേക്കാൾ കൂടുതൽ ആളുകൾ സ്വീകരിക്കുന്നത് തെന്നിന്ത്യൻ സിനിമകളിലെ ആണ്. ഇതിന് കാരണം തെന്നിന്ത്യൻ സിനിമകളാണ് കൂടുതൽ യാഥാർത്ഥ്യത്തോട് ചേർന്നു നിൽക്കുന്നത് എന്നതുകൊണ്ടാണ്. അടുത്തിടെ അല്ലുഅർജുൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പുഷ്പ എന്ന ചിത്രം ഏകദേശം നൂറു കോടിയോളം രൂപ ആണ് നോർത്ത് ഇന്ത്യൻ മാർക്കറ്റിൽ നിന്നു മാത്രം കളക്ട് ചെയ്തത്.

Athul

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

3 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

3 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

3 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

4 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

4 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

4 hours ago